NEWS UPDATE

6/recent/ticker-posts

"ഹിന്ദുക്കളുടെ കടകളിൽ നിന്ന് മാത്രം സാധനം വാങ്ങണം"; ലഘുലേഖ വിതരണം ചെയ്ത ഹിന്ദു മുന്നണി പ്രവർത്തകൻ അറസ്റ്റിൽ

കരൂർ: തമിഴ്‌നാട്ടിൽ ഹിന്ദുക്കളുടെ കടകളിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങണമെന്ന് ആവശ്യപ്പെട്ട് ലഖുലേഖ വിതരണം ചെയ്ത ഹിന്ദു മുന്നണി പ്രവർത്തകൻ അറസ്റ്റിൽ. കരൂർ ജില്ലയിലെ വെങ്കമേട് സ്വദേശിയായ ശക്തിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]


ഹിന്ദു മുന്നണിയുടെ കരൂർ ജില്ലാ കോഡിനേറ്ററാണ് ശക്തി. ദീപാവലിക്ക് ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള കടകളിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങണമെന്ന് ഹിന്ദുക്കളോട് ആവശ്യപ്പെടുന്നതാണ് ലഘുലേഖ. എന്തെങ്കിലും വാങ്ങുന്നതിനു മുൻപ് കടകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും ലഘുലേഖയിലുണ്ട്.

ഐ.പി.സി 153A, 505 എന്നീ വകുപ്പുകൾ ചുമത്തിയാണ് വെങ്കമേട് പോലീസ് ശക്തിക്കെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇതിനിടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഹിന്ദു മുന്നണി പ്രവർത്തകർ പ്രകടനം നടത്തി.

Post a Comment

0 Comments