ബുധനാഴ്ച്ച രാത്രി ഭണ്ഡാര വീട്ടിൽ നിന്ന് എഴുന്നള്ളത്ത് പുറപ്പാടോടെ ഉത്സവത്തിന് തുടക്കമായി. വ്യാഴാഴ്ച്ച നിവേദ്യസമർപ്പണത്തിന് ശേഷം പത്താമുദയ എഴുന്നള്ളത്തിന്റെ ഭാഗമായി കെട്ടിച്ചുറ്റിയ നർത്തകന്മാരുടെ 'കാലാംഗം ' കാണാൻ വിശ്വാസികൾ ക്ഷേത്രത്തിലെത്തി. തുടർന്ന് പുത്തരി സദ്യയുണ്ണാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രങ്ങളിലും കാവുകളിലും തറവാടുകളിലും വീടുകളിലും മൂന്ന് ദിവസമായി നടന്നു വന്ന പൊലിയന്ദ്രവിളിയും സമാപിച്ചു.
വെള്ളിയാഴ്ച്ച (28 ന്) ക്ഷേത്രം വക തൃക്കണ്ണാടപ്പനുള്ള 'വലിയ വഴിപാട്' നടക്കും. പത്താമുദായം കഴിഞ്ഞ തൊട്ടടുത്ത വെള്ളിയാഴ്ച്ച വഴിവാട് കഴിപ്പിക്കുന്നത് ആചാരത്തിന്റെ ഭാഗമായി പതിവുള്ളതാണ്.
0 Comments