NEWS UPDATE

6/recent/ticker-posts

'ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി, കത്തി ഉപയോഗിച്ച് കഴുത്തറുത്തു'; വീട് വിട്ടത് മരണം ഉറപ്പാക്കിയശേഷമെന്ന് ശ്യാംജിത്തിന്റെ കുറ്റസമ്മതമൊഴി

കണ്ണൂര്‍: അഞ്ചു വര്‍ഷത്തെ പ്രണയത്തില്‍ നിന്ന് പിന്‍മാറിയത് കൊണ്ടാണ് വിഷ്ണുപ്രിയയെ കൊന്നതെന്ന് പ്രതി ശ്യാംജിത്തിന്റെ മൊഴി. ദിവസങ്ങളോളം നിരീക്ഷിച്ചതിന് ശേഷമാണ് വിഷ്ണുപ്രിയയെ വീട്ടിലെത്തി വെട്ടിക്കൊന്നത്. ചുറ്റിക കൊണ്ടു അടിച്ചുവീഴ്ത്തിയ ശേഷം കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്ത് വെട്ടുകയായിരുന്നെന്ന് ശ്യംജിത്തിന്റെ കുറ്റസമ്മതമൊഴിയില്‍ പറയുന്നു.[www.malabarflash.com]


വിഷ്ണുപ്രിയയുടെ മരണം ഉറപ്പാക്കിയ ശേഷമാണ് വീട്ടില്‍ നിന്ന് ഇറങ്ങി ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. അഞ്ചുവര്‍ഷത്തെ ബന്ധത്തില്‍ നിന്ന് പിന്‍മാറി വിഷ്ണുപ്രിയ മറ്റൊരാളുമായി അടുപ്പിലായത് കൊണ്ടാണ് കൊന്നത്. അടിച്ചുവീഴ്ത്താന്‍ ഉപയോഗിച്ച ചുറ്റിക വാങ്ങിയത് കൂത്തുപറമ്പിലെ കടയില്‍ നിന്നാണെന്നും കുറ്റസമ്മതമൊഴിയില്‍ ശ്യാംജിത്ത് പറഞ്ഞു.

അതേസമയം, ശ്യംജിത്തിനെ കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ശ്യാംജിത്ത് സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഷ്ണുപ്രിയയുടെ സുഹൃത്ത് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

ശനിയാഴ്ച ഉച്ചയോടെയാണ് കണ്ണച്ചാന്‍ക്കണ്ടി ഹൗസില്‍ വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ (23)യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത് ഇരു കൈകളും വെട്ടിമുറിച്ച നിലയില്‍ കിടപ്പുമുറിയിലായിരുന്നു മൃതദേഹമെന്ന് പോലീസ് പറഞ്ഞു. ആക്രമണസമയത്ത് വീട്ടില്‍ തനിച്ചായിരുന്നു വിഷ്ണുപ്രിയ. അഞ്ചു ദിവസം മുമ്പ് വിഷ്ണുപ്രിയയുടെ പിതാവിന്റെ അമ്മ മരണപ്പെട്ടതിനാല്‍ കുടുംബക്കാരും ബന്ധുക്കളും അവിടെയായിരുന്നു. രാവിലെ 11.30നും 12.30നും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ നിഗമനം.

പാനൂരിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. സഹോദരങ്ങള്‍: വിസ്മയ, വിപിന, അരുണ്‍.

Post a Comment

0 Comments