കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരെ ശാരീരിക ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാൽ സന്ദർശകരെ അനുവദിക്കുന്നില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.[www.malabarflash.com]
അതേസമയം, ഉസ്താദിന്റെ രോഗശമനത്തിന് വേണ്ടി എല്ലാ മജ്‍ലിസുകളിലും സ്ഥാപനങ്ങളിലും പ്രാർത്ഥന നടത്തണമെന്ന് മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ, സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‍ലിയാർ എന്നിവർ അഭ്യർഥിച്ചു.
0 Comments