ദേളി സഅദിയ്യ മദ്‌റസയില്‍ മീലാദാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ബ്രൈറ്റ് ഓഫ് മദീന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിയും മറ്റു സാമുഹിക തിന്മകളും നാടിനെ അരാചകത്വത്തിലേക്ക് നയിക്കുന്ന വര്‍ത്തമാന കാലത്ത് പ്രവാചകന്റെ ജീവിതവും സന്ദേശവും കൂടുതല്‍ പഠിക്കാനും പകര്‍ത്താനും തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.
മദ്‌റസ മാനേജര്‍ ശറഫുദ്ദീന്‍ സഅദി അധ്യക്ഷത വഹിച്ചു. ഇബ്‌റാഹീം സഅദി മുഗു, ഇബ്‌റാഹീം സഅദി വിട്ടല്‍, എം ടി പി അബ്ദുല്ല മൗലവി, അബ്ദുല്ല മദനി, ഹമീദ് സഅദി പ്രസംഗിച്ചു. മുഹമ്മദ് കുട്ടി സ്വാഗതവും സി പി ഇബ്‌റാഹീം സഅദി നന്ദിയും പറഞ്ഞു.
0 Comments