കുരുതിക്കായി കൊണ്ടുവന്ന പൂവന്‍ കോഴി രക്ഷപ്പെട്ടു. വെള്ളിയാഴ്ചയാണ് ഗൃഹപ്രവേശനം നിശ്ചയിച്ചിരുന്നത്. ചടങ്ങിന് മുമ്പ് വീട്ടിൽ ചില ചടങ്ങുകൾ നടത്താൻ വീട്ടുടമയായ ലോകേഷ് ആണ് രാജേന്ദ്രനെ വിളിച്ചുവരുത്തിയതെന്ന് പോലീസ് പറഞ്ഞു.
പുലർച്ചെ നാലരയോടെ പൂവൻകോഴിയുമായി വീട്ടിലെത്തിയ രാജേന്ദ്രൻ മൂന്നാം നിലയിലേക്ക് കോഴിയെ ബലിയർപ്പിക്കാനായി ഒറ്റക്ക് പോയി. എന്നാൽ, സമയം കഴിഞ്ഞിട്ടും രാജേന്ദ്രൻ തിരിച്ചെത്താതിരുന്നതോടെ ലോകേഷ് അന്വേഷിച്ച് എത്തിയതോടെയാണ് രാജേന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലിഫ്റ്റിനായി കുഴിച്ച കുഴിയിൽ വീണ് രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചിട്ടും രക്ഷിക്കാനായില്ല.

0 Comments