NEWS UPDATE

6/recent/ticker-posts

ഭക്ഷണത്തിന്‍റെ രുചി ഇഷ്ടപ്പെട്ടില്ല; ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിൽ വാക്കേറ്റം, ഒരാള്‍ കുത്തേറ്റ് മരിച്ചു

കണ്ണൂർ: ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിൽ നടന്ന കൈയാങ്കളിക്കൊടുവിൽ ഒരാൾ കുത്തേറ്റ് മരിച്ചു. അസം സ്വദേശി പ്രഹ്ലാദ് ബറുച്ച (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അസം സ്വദേശി ജഗത് ഗൊഗോയ് (36) പോലീസ്​ പിടിയിലായി.[www.malabarflash.com]


കണ്ണപുരം അയ്യോത്തെ സ്വകാര്യ പ്ലൈവുഡ് ഫാക്ടറിയിലെ തൊഴിലാളികളാണ് ഇരുവരും. ഫാക്ടറിയിലെ തൊഴിലാളികൾക്ക് ഇദ്ദേഹമാണ് ഭക്ഷണം തയാറാക്കിയിരുന്നത്. ഞായറാഴ്ച ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷം ജഗത് ഗൊഗോയ് അസഭ്യം പറഞ്ഞ് പ്രഹ്ളാദ് ബറൂച്ചയോട് തട്ടിക്കയറുകയും തള്ളിയിടുകയും ചെയ്തു. എഴുന്നേൽക്കുന്നതിനിടയിൽ കത്തിയെടുത്ത് കുത്തി വീഴ്ത്തുകയായിരുന്നു.

ഞായറാഴ്ച പകൽ മൂന്നോടെയാണ്​ സംഭവം. കുത്തേറ്റ പ്രഹ്ലാദയെ ഉടൻ പരിയാരത്തെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

മണിക്കൂറുകൾ നീണ്ട കണ്ണപുരം പോലീസിന്റെയും നാട്ടുകാരുടേയും തിരച്ചിലിനൊടുവിൽ പ്രതിയെ കണ്ടെത്തി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

Post a Comment

0 Comments