കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ദുബൈ കറാമയിലെ കടയില്‍ ജോലി ചെയ്യുന്ന സെമീര്‍ കഴിഞ്ഞരണ്ടു മാസം മുമ്പാണ് നാട്ടിലെത്ത്. രണ്ടാഴ്ച മുമ്പ് നിക്കാഹ് കഴിഞ്ഞ സമീര്‍ വ്യാഴാഴ്ച രാത്രി 11.30 ന് മംഗ്‌ളൂരുവില്‍ നിന്നും ദുബൈയിലേക്ക് ദുബൈയിലേക്ക് തിരിക്കാനായി ഒരുങ്ങുന്നതിനിടയില്‍ സമീറിന്റെ കടയുടെ അടുത്ത കടയില്‍ ജോലി ചെയ്യുന്ന ഉദുമ പാക്യാര സ്വദേശി ഷെരീഫ് വിളിച്ച് വീട്ടില്‍ നിന്നും കുറച്ച് ബീഫ് കറി തരുമെന്നും അത് കൊണ്ടുവരണമെന്ന് അറിയിച്ചു.
ഇതനുസരിച്ച് രാത്രി 7 മണിയോടെ ഉദുമയിലെ ഒരു യുവാവ് ബീഫ് കറിയുടെ പാക്കററ് നെല്ലിക്കുന്നിലെത്തി സെമീറിനെ ഏല്‍പ്പിച്ചു. വീട്ടിലെത്തി സാധനങ്ങള്‍ പാക്ക് ചെയ്യുന്നതിനിടെ സെമീറിന്റെ അമ്മാവന്‍ ഉദുമയിലെ യുവാവ് ഏല്‍പ്പിച്ച പൊതി പരിശോധിച്ചപ്പോഴാണ് യു.എ.യില്‍ നിരോധിച്ച ലക്ഷങ്ങള്‍ വില വരുന്ന വേദന സമഹാരിയും, ഗര്‍ഭനിരോധന ഗുളികളും കണ്ടെത്തിയത്.
വിവരം പുറത്തായതോടെ ദുബൈയിലുളള ഷെരീഫും, ഗുളിക ഏല്‍പ്പിച്ച ഉദുമയിലെ യുവാവും മുങ്ങിയിരിക്കുകയാണ്. സെമീറിന്റെ ബന്ധുക്കളുടെ പരാധിയുടെ അടിസ്ഥാനത്തില്‍ കാസറകോട് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇത്തരത്തിലുളള ചതിയില്‍പ്പെട്ട് ജില്ലയിലെ നിരവധി യുവാക്കള്‍ യു.എ.ഇയിലെ ജയിലുകളില്‍ കഴിയുകയാണ്.
0 Comments