ഉദുമ: ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ വിമുക്തഭടൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഉദുമ കുന്നുമ്മൽ ആറാട്ട് കടവിലെ കെ കുഞ്ഞിരാമൻ (61) ആണ് മരണപ്പെട്ടത്.[www.malabarflash.com]
രണ്ടുദിവസം മുമ്പ് നെഞ്ചുവേദനയെ തുടർന്ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പച്ചിരുന്നു. തുടർന്ന് ശസ്ത്രക്രിയയും നടന്നിരുന്നു. എന്നാൽ ചൊവ്വാഴ്ച പുലർച്ചെ വീണ്ടും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ഭാര്യ: കെ ലീല ( എൽഐസി ഏജന്റ്, കാഞ്ഞങ്ങാട്). മക്കൾ : പ്രഭാത് ( നഴ്സ്, ദുബൈ ), പ്രതാപ് ( മാർച്ചന്റ് നേവി ). മരുമക്കൾ : അമ്പിളി.
സഹോദരങ്ങൾ : കെ നാരായണൻ, കെ മീനാക്ഷി
0 Comments