NEWS UPDATE

6/recent/ticker-posts

ഡ്യൂട്ടിക്കിടെ ബള്‍ബ് മോഷ്ടിച്ച എസ്.ഐക്ക്‌ സസ്‌പെന്‍ഷന്‍

ലഖ്‌നൗ: കടയുടെ പുറത്തെ ബള്‍ബ് മോഷ്ടിച്ചതിന് ഉത്തര്‍പ്രദേശില്‍ സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രയാഗ്‌രാജ് ജില്ലയില്‍ ഫുല്‍പുര്‍ സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ് വര്‍മ്മയെയാണ് മോഷണദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്തത്.[www.malabarflash.com]

ഒക്ടോബര്‍ ആറിനാണ് സംഭവം. ദസറ ആഘോഷം നടക്കുന്ന ദിവസം രാത്രി ഡ്യൂട്ടിയിലായിരുന്ന രാജേഷ് വര്‍മ്മ അടച്ചിട്ടിരിക്കുന്ന കടയിലെത്തി ബള്‍ബ് മോഷ്ടിക്കുന്ന ദൃശ്യമായിരുന്നു പുറത്ത് വന്നത്. പിറ്റേന്ന് കടയിലെത്തി ബള്‍ബ് മോഷണം പോയത് ശ്രദ്ധയില്‍പ്പെട്ട കടക്കാരന്‍ സി.സി.ടി.വി. ദൃശം പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് പോലീസുകാരനാണെന്ന് കണ്ടെത്തിയത്.

ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ജനങ്ങളെ സേവിക്കേണ്ട പോലീസ് തന്നെ മോഷണം നടത്തിയതിനെതിരെ വ്യാപക വിമര്‍ശനം ഉണ്ടായിരുന്നു. അടുത്തിടെ സ്ഥാനക്കയറ്റം ലഭിച്ച രാജേഷ് വര്‍മ്മയെ എട്ടുമാസം മുമ്പാണ് ഫുല്‍പുര്‍ സ്റ്റേഷനില്‍ നിയമിച്ചത്. ഡ്യൂട്ടിയിലായിരുന്ന താന്‍ നിന്നിടത്ത് വെളിച്ചമില്ലാതിരുന്നതിനാലാണ് ബള്‍ബ് എടുത്തതെന്നാണ് സസ്‌പെന്‍ഷനിലായ പോലീസുകാരന്റെ വിശദീകരണം. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.

ഉത്തര്‍പ്രദേശ് പോലീസിനെ നാണക്കേടിലാക്കുന്ന രണ്ടാമത്തെ സംഭവമാണിത്. പാതയോരത്ത് കിടന്നുറങ്ങുന്ന വ്യക്തിയുടെ മൊബൈല്‍ ഫോണ്‍ പോലീസുകാരന്‍ മോഷ്ടിച്ച സംഭവം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു
.


Post a Comment

0 Comments