NEWS UPDATE

6/recent/ticker-posts

പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രൻ ദുബൈയിൽ അന്തരിച്ചു

ദുബൈ: പ്രവാസി വ്യപാര പ്രമുഖനും ചലച്ചിത്ര നിര്‍മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു. വാര്‍ധക്യസഹജമായിരുന്ന അസുഖങ്ങളെ തുടർന്ന് ദുബൈ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം.[www.malabarflash.com]


അറ്റ്‌ലസ് ജ്വല്ലറി ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട സ്ഥാപനമായി മാറിയത് രാമചന്ദ്രന്റെ അശ്രാന്ത പരിശ്രമത്തിലൂടെയാണ്. അറ്റ്ലസിൻ്റെ പരസ്യങ്ങളിൽ മോഡലായാണ് ജനകീയനായത്. ‘അറ്റ്ലസ്: ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന പരസ്യവാചകം അദ്ദേഹത്തെ പ്രശസ്തനാക്കി.

ഗൾഫ് രാജ്യങ്ങളിൽ ഏറെ സുഹൃത് വലയമുള്ള അദ്ദേഹത്തിന് ബിസിനസ് തകർച്ചയെത്തുടർന്ന് ജയിൽ വാസം വരെ അനുഭവിക്കേണ്ടി വന്നിരുന്നു. കേസുകളിൽ നിന്ന് മുത്തി നേടി ദുബൈയിൽ പൊതുവേദികളിലടക്കം സജീവമായി വരികയായിരുന്നു. ഭാര്യ ഇന്ദിരയോടൊപ്പം ദുബൈയിലായിരുന്നു താമസം.

Post a Comment

0 Comments