ആൺകുട്ടികളുടെ ഹയർ സെക്കൻഡറി വിഭാഗം മോണോ ആക്ടിൽ മുഹമ്മദ് സിനാൻ എ ഗ്രേഡോടെ രണ്ടാംസ്ഥാനം കരസ്ഥമാക്കി. ഹയർ സെക്കൻഡറി വിഭാഗം ബാൻഡ് മേളത്തിൽ എ ഗ്രേഡോടെ മൂന്നാംസ്ഥാനം സ്കൂൾ കരസ്ഥമാക്കി. ഹയർ സെക്കൻഡറി വിഭാഗം ബാൻഡ് മേളം, മൈം, ഒപ്പന, പെൺകുട്ടികളുടെ മോണോ ആക്ട്, പദ്യപാരായണം എന്നിവയിലും എ ഗ്രേഡ് ലഭിച്ചു.
ഹൈസ്കൂൾ വിഭാഗം മൈം, ബാൻഡ് മേളം, സംഘനൃത്തം, ദേശഭക്തിഗാനം എന്നീ ഗ്രൂപ്പ് ഇനങ്ങളിലും ആൺകുട്ടികളുടെ മോണോ ആക്ട്, പെൺകുട്ടികളുടെ മോണോ ആക്ട്, പദ്യപാരായണം എന്നിവയിൽ എ ഗ്രേഡും നേടിയാണ് ജില്ലയിലെ പ്രഥമ ബധിരവിദ്യാലയമായ മാർത്തോമ സ്കൂൾ മികവ് തെളിയിച്ചത്.
കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനമാണ് സ്കൂളിന്റെ നേട്ടത്തിന് പിന്നിലെന്ന് അഡ്മിനിസ്ട്രറ്റർ റവ. മാത്യു ബേബി പറഞ്ഞു.
0 Comments