NEWS UPDATE

6/recent/ticker-posts

ചിക്കൻപോക്സ് ആണെന്ന് പറഞ്ഞ് പർദ്ദ ധരിച്ച് കറക്കം; പൂജാരി പിടിയിൽ

കോഴിക്കോട്: ചിക്കൻപോക്സ് ആണെന്ന് പറഞ്ഞ് പർദ്ദ ധരിച്ച് നടന്ന യുവാവിനെ പോലീസ് പിടികൂടി. വയനാട് കല്പറ്റ സ്വദേശി ജിഷ്ണു നമ്പൂതിരി ആണ് പിടിയിലായത്. ചിക്കൻ പോക്സ് വന്നതിനാലാണ് പർദ്ദ ധരിച്ചെത്തിയതെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്.[www.malabarflash.com]

പിടികൂടിയ ജിഷ്ണുവിനെ പിന്നീട് വിട്ടയച്ചു. കൊയിലാണ്ടി ബസ്സ് സ്റ്റാൻഡ് പരിസരത്ത് ഒരു യുവാവ് പർദയിട്ട് കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപെട്ട ഓട്ടോറിക്ഷ തൊഴിലാളികളാണ് പോലീസിനെ വിവരമറിയിച്ചത്. മേപ്പയ്യൂരിലെ ഒരു ക്ഷേത്രത്തിൽ രണ്ട് മാസമായി പൂജാരിയായി ജോലി ചെയ്യുകയായിരുന്നു ജിഷ്ണു. കൊയിലാണ്ടി പോലീസ് ആണ് ഇയാളെ പിടികൂടിയത്.

Post a Comment

0 Comments