ശ്രീകണ്ഠാപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ റാഗിംഗിൻ്റെ പേരിലാണ് പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചത്. പ്ലസ് വൺ വിദ്യാർത്ഥിയായ മുഹമ്മദ് സഹലിന് ചെവിക്ക് പരിക്കേറ്റു. കേൾവി ശക്തി കുറഞ്ഞു. ഒരു കൂട്ടം പ്ലസ് ടു വിദ്യാർത്ഥികളാണ് സഹലിനെ വളഞ്ഞിട്ട് മർദ്ദിച്ചത്.
മുടി നീട്ടി വളർത്തിയതിനും ബട്ടൻസ് മുഴുവൻ ഇട്ടതിനുമായിരുന്നു മർദ്ദനമെന്നാണ് വിവരം. മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിന് പിന്നാലെ സഹലിന്റെ മാതാപിതാക്കൾ ശ്രീകണ്ഠാപുരം പോലീസിൽ പരാതി നൽകുകയായിരുന്നു.
0 Comments