ഉദുമ: ഉദുമ പടിഞ്ഞാര്‍ ഒദോത്ത് തെരുവത്തമ്പലം ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ ഡിസംബര്‍ 16 മുതല്‍ 20 വരെ നടക്കുന്ന അകത്ത് കളിയാട്ടത്തിലേ അന്നദാനത്തിലേക്കായി ആഘോഷ കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുത്തു. ഉദയമംഗലം പാടശേഖരത്തിലെ നാഗത്തിങ്കാല്‍ വയലിലെ തരിശായികിടന്ന ഒരേക്കര്‍ വയലിലാണ് കൃഷിയിറക്കിയത്.[www.malabarflash.com]
ജൂലൈ മൂന്നിന് നാട്ടി മഹോത്സവത്തോട് കൂടി നടത്തിയ നടീല്‍ ഉത്സവം അഡ്വ. സി എച്ച് കുഞ്ഞമ്പുവാണ് ഉദ്ഘാടനം ചെയ്തത്. ക്ഷേത്ര ഭരണ സമിതി, ഭജന സമിതി, മാതൃസമിതി, പലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര പടിഞ്ഞാര്‍ക്കര പ്രാദേശിക സമിതി, മാതൃസമിതി, തിരുമുല്‍ കാഴ്ച്ചാ കമ്മിറ്റി, പ്രദേശത്തെ കര്‍ഷകര്‍, നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെയായിരുന്നു കൃഷി നടത്തിയത്.
ഉത്സവാന്തരീക്ഷത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി കൊയ്തുത്സവം ഉദ്ഘാടനം ചെയ്തു. കളിയാട്ട ആഘോഷ കമ്മിറ്റി വര്‍ക്കിങ്ങ് ചെയര്‍മാന്‍ സി കെ വേണു അധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി മുഖ്യാത്ഥിതിയായി. പഞ്ചായത്തംഗങ്ങളായ ശകുന്തള ഭാസ്‌കരന്‍, ജലീല്‍ കാപ്പില്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍, മുന്‍ അംഗം കെ വി അപ്പു, ക്ഷേത്ര സ്ഥാനികന്‍ കൃഷ്ണന്‍ മടയന്‍, ഗജേന്ദ്രന്‍ പണിക്കര്‍, ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് സി നാരായണന്‍, കൃഷി ഓഫീസര്‍ കെ നാണു കുട്ടന്‍, പടിഞ്ഞാര്‍ക്കര തിരുമുല്‍ കാഴ്ചകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ വി വാമനന്‍, പീതാബരന്‍ നാഗത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു.
കളിയാട്ട സോവനീര്‍ കമ്മിറ്റി കണ്‍വീനര്‍ രജീഷ് പി ടി സ്വാഗതവും ക്ഷേത്ര ഭരണ സമിതി സെക്രട്ടറി ഇ ഗംഗാധരന്‍ നന്ദിയും പറഞ്ഞു.
0 Comments