NEWS UPDATE

6/recent/ticker-posts

ആ‍ർഎസ്പി നേതാവ് പ്രൊഫ. ടി ജെ ചന്ദ്രചൂ‍ഡൻ അന്തരിച്ചു

തിരുവനന്തപുരം: ആ‍ർഎസ്പി നേതാവ് പ്രൊഫ. ടി ജെ ചന്ദ്രചൂ‍ഡൻ അന്തരിച്ചു. 83 വയസായിരുന്നു. വാർദ്ധക്യ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആ‍ർഎസ്പി മുൻ ദേശീയ ജനറൽ സെക്രട്ടറിയാണ്.[www.malabarflash.com]

തിരുവനന്തപുരം ജില്ലയിലാണ് അദ്ദേഹത്തിന്റെ ജനനം. ആർഎസ്പി വിദ്യാർത്ഥി സംഘടനയിൽ സജീവമായിരുന്ന ചന്ദ്രചൂഡൻ, കൗമുദിയിൽ കുറച്ചു കാലം പ്രവർത്തിച്ചിട്ടുണ്ട്. 

1995 മുതൽ പ്രവാഹം ദ്വൈവാരികയുടെ പത്രാധിപരായി. 1969-1987 കാലയളവിൽ ശാസ്‌താംകോട്ട ദേവസ്വം ബോർഡ്‌ കോളേജിൽ അദ്ധ്യാപകനായിരുന്നു. 1975 ൽ ആർഎസ്പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. 1999 ൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 

മൂന്നു തവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2008 ലാണ് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായത്. 2018 വരെ പദവിയിൽ തുടർന്നു.

Post a Comment

0 Comments