ബേക്കൽ സർക്കിൾ ഇൻസ്പെക്ടർ യു പി വിപിൻ സ്വീകരണവും ആദരവും ഉദ്ഘാടനം ചെയ്തു. യുവശക്തി തൃക്കണ്ണാടിൻ്റെ സ്നേഹാദരം സിഐ സമ്മാനിച്ചു. യുവശക്തി സെക്രട്ടറി ബാലു തൃക്കണ്ണാട് അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.
വാർഡ് മെമ്പർ ഹാരീസ് അങ്കകളരി, യുവശക്തി പ്രസിഡൻ്റ് രാഘവേന്ദ്ര അരളിത്തായ, മുൻ പ്രസിഡൻ്റ് അഡ്വ.കെ ശ്രീകാന്ത്, മുൻ സെക്രട്ടറി രാജേഷ് ടി പി, റോവർ സ്കൗട്ട് സ്റ്റേറ്റ് കമ്മീഷണർ അജിത് സി കളനാട് എന്നിവർ സംസാരിച്ചു. യുവശക്തി യു എ ഇ സെക്രട്ടറി മഞ്ജുനാഥ് തൃക്കണ്ണാട് സ്വാഗതവും ട്രഷറർ അഖിൽ പുരുഷോത്തമൻ നന്ദിയും പറഞ്ഞു.
തുടർന്ന് കുട്ടികളുടെ കലാ കായിക മത്സരങ്ങളും കുടുംബശ്രീ അംഗങ്ങളുടെ കമ്പവലി മത്സരവും നടന്നു.
0 Comments