കൊച്ചി: നിയമലംഘനത്തിന് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത വാൻ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇ-ബുൾ ജെറ്റ് വ്‌ളോഗർ സഹോദരൻമാരായ എബിൻ, ലിബിൻ എന്നിവർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ തലശ്ശേരി മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി ശരിവച്ചു.
രൂപമാറ്റം വരുത്തിയ 'നെപ്പോളിയൻ' എന്ന് പേരിട്ടിരിക്കുന്ന വാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍റെ സാന്നിധ്യത്തിൽ പഴയ പടിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
എംവിഡി സർട്ടിഫിക്കറ്റ് നൽകുന്നത് വരെ വാഹനം റോഡിൽ ഓടാൻ അനുവദിക്കില്ല. വാഹനത്തിലെ എല്ലാ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്ത് നിയമാനുസൃതമായി സ്റ്റേഷനിൽ സൂക്ഷിക്കണമെന്ന് തലശ്ശേരി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഇ-ബുൾ ജെറ്റ് സഹോദരങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്.
0 Comments