NEWS UPDATE

6/recent/ticker-posts

സുന്നി ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികള്‍

കാസറകോട് : സുന്നി ജംഇയ്യതുല്‍ മുഅല്ലിമീന്‍ (എസ് ജെ എം) ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് അശ്‌റഫ് സഅദി ആരിക്കാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ജനറല്‍ ബോഡി യോഗം കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സുലൈമാന്‍ സഖാഫി കുഞ്ഞുകുളം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.[www.malabarflash.com]

മദ്‌റസ പൊതു പരീക്ഷയിലും എസ് എസ് എല്‍ സി യിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനം കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി നിര്‍വ്വഹിച്ചു. സയ്യിദ് സൈഫുള്ളാ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ അനുമോദന പ്രഭാഷണം നടത്തി. കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനി, പി കെ അബ്ദുല്ല മൗലവി പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി ജമാല്‍ സഖാഫി ആദൂര്‍ സ്വാഗതവും ഇല്ല്യാസ് കൊറ്റുമ്പ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി പ്രസിഡണ്ട്- ജമാലുദ്ധീന്‍ സഖാഫി ആദൂര്‍, ജനറല്‍ സെക്രട്ടറി- ഇല്‍യാസ് മൗലവി കൊറ്റുമ്പ, ഫിനാന്‍സ് സെക്രട്ടറി- അശ്‌റഫ് സഅദി ആരിക്കാടി, മിഷനറി പ്രസിഡന്റ്- അബ്ദുല്ല മൗലവി പരപ്പ, സെക്രട്ടറി- അബ്ദുറസ്സാഖ് സഖാഫി കോട്ടക്കുന്ന്, മാഗ്‌സിന്‍ പ്രസിഡന്റ്- ഇബ്‌റാഹിം കുട്ടി സഅദി ത്യക്കരിപ്പൂര്‍, സെക്രട്ടറി- അശ്‌റഫ് സഖാഫി എ കെ ജി, വെല്‍ഫെയര്‍ പ്രസിഡന്റ്- അബ്ദുല്‍ ഹമീദ് മൗലവി കാഞ്ഞങ്ങാട്, സെക്രട്ടറി- അബ്ദുല്‍ കരീം സഖാഫി കുണിയ, ട്രൈയിംനിങ്ങ് പ്രസിഡന്റ്- അബ്ദുല്‍ ലത്തീഫ് മുസ്ലിയാര്‍ മൊഗ്രാല്‍, സൊക്രട്ടറി- അബ്ദുല്‍ ഖാദിര്‍ സഅദി ചുള്ളിക്കാനം, പരീക്ഷ പ്രസിഡന്റ്- അബ്ദുറഹ്‌മാന്‍ സഅദി പള്ളപ്പാടി, സെക്രട്ടറി- ഹനീഫ് സഅദി മഞ്ഞംപ്പാറ എന്നിവരേയും തെരഞ്ഞെടുത്തു.

Post a Comment

0 Comments