തിരുവനന്തപുരം: വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം മന്ത്രിസഭ പ്രഖ്യാപിച്ചു. വടക്കഞ്ചേരിക്ക് സമീപം ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്‍റെ പിറകിൽ ഇടിച്ച് ഒമ്പത് പേരാണ് മരിച്ചത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിലെ 42 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിൽ ഇടിച്ച് ചതുപ്പിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്.
0 Comments