NEWS UPDATE

6/recent/ticker-posts

കാസർകോട് സിറ്റിയിൽ 'പർദ' ധരിച്ച് സണ്ണി വെയ്ൻ, വീഡിയോ വൈറൽ

മൃദുൽ നായരുടെ പുതിയ ചിത്രമായ കാസർഗോൾഡിന്റെ ചിത്രീകരണത്തിലാണ് സണ്ണി വെയ്ൻ ഇപ്പോൾ. ചിത്രീകരണത്തിന്റെ ഭാഗമായി പർദ്ദ ധരിച്ച് കാസർകോട് ന​ഗരത്തിലൂടെ നടന്നുപോകുന്ന സണ്ണി വെയ്‌ന്റെ വീഡിയോ വൈറലാകുകയാണ്.[www.malabarflash.com]


"സണ്ണി ഇച്ചായാ" എന്ന് വിളിക്കുന്ന ആരാധകനെ നോക്കുകയും കൈവീശുകയും ചെയ്യുന്ന താരമാണ് വീഡിയോയിലുള്ളത്. സണ്ണി വെയ്നിന് പുറമേ, ആസിഫ് അലി, ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൽ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഖാരി എന്റർടെയ്ൻമെന്റുമായി ചേർന്ന് സരിഗമ അവതരിപ്പിക്കുന്ന കാസർഗോൾഡ് നിർമ്മിച്ചിരിക്കുന്നത് സൂരജ് കുമാറും റിന്നി ദിവാകറും ചേർന്നാണ്.


Post a Comment

0 Comments