NEWS UPDATE

6/recent/ticker-posts

യുവജനോത്സവത്തിനെത്തിയ കുട്ടികള്‍ മദ്യലഹരിയില്‍; വാങ്ങിനല്‍കിയ യുവാക്കള്‍ പിടിയില്‍

അടിമാലി: സ്‌കൂള്‍ കുട്ടികള്‍ക്ക് മദ്യം വാങ്ങിനല്‍കിയ രണ്ട് യുവാക്കളെ പോലീസും എക്‌സൈസും ചേര്‍ന്നു പിടികൂടി. ഇരുമ്പുപാലം സ്വദേശികളായ ഒഴുവത്തടം കക്കാട്ടില്‍ അശ്വന്‍ (24), അറക്കക്കുടി വര്‍ഗീസ് (ജോജു-41) എന്നിവരാണ് പിടിയിലായത്.[www.malabarflash.com]


ഹൈറേഞ്ചിലുള്ള ഒരു സ്‌കൂളില്‍ വ്യാഴാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. വ്യാഴാഴ്ച സ്‌കൂളില്‍ യുവജനോത്സവമായിരുന്നു.

മദ്യപിച്ചെത്തിയ കുട്ടികളെ അധ്യാപകരും രക്ഷിതാക്കളും കണ്ടു. അന്വേഷണത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യംനല്‍കിയത് അശ്വിനാണെന്നും, മദ്യം വാങ്ങി എത്തിച്ചത് ജോജുവാണെന്നും കണ്ടെത്തി.

തുടര്‍ന്ന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസും എക്‌സൈസും ചേര്‍ന്നാണ് അറസ്റ്റുചെയ്തത്. അശ്വന്‍ സ്‌കൂളില്‍ കുട്ടികളെ ഓട്ടോയില്‍ കൊണ്ടുവരുന്ന ആളാണ്. വര്‍ഗീസ് മറ്റൊരു സ്‌കൂളിലും കുട്ടികളെ കൊണ്ടുപോകുന്നുണ്ട്. സംഭവം അറിഞ്ഞതോടെ അധ്യാപകരും രക്ഷിതാക്കളും സ്‌കൂളില്‍ എത്തി. അശ്വനെ അടിമാലി പോലീസും, വര്‍ഗീസിനെ എക്‌സൈസ് സംഘവുമാണ് പിടികൂടിയത്.

Post a Comment

0 Comments