NEWS UPDATE

6/recent/ticker-posts

മലപ്പുറത്ത് അയൽവാസികളായ രണ്ട് വിദ്യാർത്ഥികൾ കനാലിൽ മുങ്ങി മരിച്ചു

മലപ്പുറം: താനൂർ കാളാട് രണ്ട് വിദ്യാർത്ഥികൾ കനാലിൽ മുങ്ങിമരിച്ചു. നിറമരുതൂർ ഷരീഫിന്റെ മകൻ അഷ്മിൽ വെളിയോട്ട് വളപ്പിൽ സിദ്ധീഖിന്റെ മകൻ അജ്നാസ് എന്നിവരാണ് മരിച്ചത്. ഇരുവരും അയൽവാസികളാണ്.[www.malabarflash.com]

കൂട്ടുകാർക്കൊപ്പം കനാലിൽ കുളിക്കുന്നതിനിടെ ഇരുവരും മുങ്ങി താഴുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments