NEWS UPDATE

6/recent/ticker-posts

വിവാഹം മുടക്കിയെന്നാരോപണം; പള്ളി ഇമാമിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍

മലപ്പുറം: പള്ളിയിലെ ഇമാമിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍. കൂട്ടായി വാടിക്കല്‍ സ്വദേശികളായ മുബാറക്ക് (26) ഇസ്മയില്‍ (35) എന്നിവരെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

തിരൂര്‍ പടിഞ്ഞാറെക്കര പള്ളിയിലെ ഇമാമിനെ കഴിഞ്ഞ ദിവസം രാത്രിയിലാണ് പ്രതികള്‍ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.മുബാറക്കിന്റെ വിവാഹാലോചനയുമായി ബന്ധപ്പെട്ട് പെണ്‍വീട്ടുകാര്‍ ഇമാമിനോട് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെ വിവാഹം മുടങ്ങുകയായിരുന്നു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

തലയ്ക്കു പിന്നില്‍ ഗുരുതരമായി പരുക്കേറ്റ ഇമാമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയിരുന്നു. പെരുന്തുരുത്തി തൂക്കുപാലത്തിന് സമീപത്ത് നിന്നാണ് പിന്നീട് പ്രതികളെ പോലീസ് പിടികൂടിയത്.

Post a Comment

0 Comments