ഉദുമ: ഉദുമ ടൗൺ ജുമാ മസ്ജി ദിന് കീഴിൽ പുതുക്കി പണിത ഈച്ചിലിങ്കാൽ മസ്ജിദുസ്സലാമ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള അനുബന്ധ പരിപാടികളും മതപ്രഭാഷണവും ഒക്ടോബർ 5,6,7 തീയതികളിൽ നടക്കും.[www.malabarflash.com]
അഞ്ചിന് രാവിലെ എട്ട് മണിക്ക് ഉദുമ ടൗൺ മുസ് ലിം ജമാഅത്ത് ജനറൽ സെക്രട്ടറി യൂസഫ് റൊമാൻസ് പതാക ഉയർത്തും. പത്ത് മണിക്ക് പാരൻ്റിംഗ് ക്ലാസിന് ബഷീർ അസ്അദി നേതൃത്വം നൽകും.12.30ന് പള്ളി പൊതു ജനങ്ങൾക്കായി സന്ദർശന ത്തിനായി തുറന്നുകൊടുക്കും. തുടർന്ന് ഇശാഅത്തുൽ ഇസ് ലാം മദ്രസ വിദ്യാർഥികളുടെ എക്സിബിഷൻ.
രാത്രി ഏഴ് മണിക്ക് മത പ്രഭാ ഷണം ഉദുമ ടൗൺ ജുമാ മസ് ജിദ് ഖത്തീബ് അനസ് റഹ് മാ നി ഉദ്ഘാടനം ചെയ്യും ഈച്ചിലിങ്കാൽ മസ്ജിദുസ്സലാമ ഇമാം കലന്തർ സഖാഫി പ്രാർ ത്ഥന നടത്തും.കാസർകോട് ടൗൺ മുബാറക് ജുമാ മസ്ജി ദ് ഖത്തീബ് ഹാഫിള് അബ്ദു റസാഖ് അബ്റാറി മത പ്രഭാഷ ണം നടത്തും.
ആറിന് വൈകുന്നേരം എൻ്റെ ഓർമ്മ,ഫുഡ് ഫെസ്റ്റ് എന്നീ പരിപാടികൾ നടക്കും.
രാത്രി ഏഴ് മണിക്ക് മതപ്രഭാഷണം കലന്തർ സഖാഫി ഉദ്ഘാടനം ചെയ്യും. ഇൽയാസ് സുഹ് രി പ്രാർത്ഥന നടത്തും. ഉദുമ ടൗൺ ജുമാ മസ്ജിദ് ഖത്തീബ് അനസ് റഹ് മാനി മൂവാറ്റുപുഴ പ്രഭാഷണം നടത്തും. തുടർന്ന് ബുർദ മജ്ലിസിന് അൻസാർ മിസ്ബാഹി കാഞ്ഞങ്ങാട് നേതൃത്വം നൽകും.
ഏഴിന് അസർ നിസ്കാര ത്തിന് നേതൃത്വം നൽകി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു ക്കോയ തങ്ങൾ പള്ളി ഉദ്ഘാടനം ചെയ്യും.കീഴൂർ-മംഗളൂരു ഖാസി ത്വാഖ അഹമ്മദ് അൽ അസ്ഹരി വഖ്ഫ് പ്രഖ്യാപനം നടത്തും. ഉദുമ ടൗൺ മുസ് ലിം ജമാഅത്ത് യുഎഇ കമ്മിറ്റി പുറത്തിറക്കുന്ന സുവനീർ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രകാശനം ചെയ്യും.ചീഫ് എഡിറ്റർ എംകെ റഫീഖ് ഏറ്റുവാങ്ങും.
അഞ്ച് മണിക്ക് സാംസ്കാരിക സമ്മേളനം രാജ് മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. സിഎച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിക്കും. ഉദുമ ടൗൺ മുസ് ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് കെഎ മുഹമ്മദലി സ്വാഗതം പറയും.മൂസ മൂലയിലിനെ ആദരിക്കും.
ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ, വാർഡ് മെമ്പർ വികെ അശോകൻ, ഹനീഫ ലബ്ബക്ക, മുഹമ്മദ് കുഞ്ഞി എരോൽ, എം ഹസൈനാർ, കല്ലട്ര അബ്ബാസ് ഹാജി, എംകെ ഹുസൈൻ ബക്കാർ, എം കുഞ്ഞിക്കണ്ണൻ നായർ പ്രസംഗിക്കും.
രാത്രി ഏഴ് മണിക്ക് മുളവൂർ തങ്ങൾ മൂവാറ്റുപുഴ മതപ്രഭാഷണം നടത്തും
0 Comments