അനൂപ് മേനോൻ, സണ്ണി വെയ്ൻ, പ്രകാശ് രാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമായ വരാൽ നാളെ തീയേറ്ററുകളിലെത്തും. പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തിന്‍റെ പുതിയ ടീസർ പുറത്തിറങ്ങി. കണ്ണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് മേനോനാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.
ടൈം ആഡ്സ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ പി എ സെബാസ്റ്റ്യനാണ് ചിത്രം നിർമ്മിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും ഇതെന്ന് സംവിധായകൻ കണ്ണൻ പറഞ്ഞിരുന്നു.
സണ്ണി വെയ്ൻ, അനൂപ് മേനോൻ, പ്രകാശ് രാജ് എന്നിവരെ കൂടാതെ സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, രഞ്ജി പണിക്കർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാദുഷയാണ് ചിത്രത്തിന്‍റെ പ്രൊജക്ട് ഡിസൈനർ . ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. രവി ചന്ദ്രനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്.
0 Comments