ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദില്‍ 36കാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തെന്ന കേസില്‍ വഴിത്തിരിവ്. സ്വത്തിന്റെപേരില്‍ യുവതിയെ ബലാത്സംഗം ചെയ്തെന്നായിരുന്നു കേസ്. എന്നാലിത് വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് പോലീസ്.
സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ രണ്ടംഗ വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
"സ്വത്ത് തര്‍ക്കമാണ് ബലാത്സംഗ ആരോപണം കെട്ടിച്ചമക്കാന്‍ യുവതിയെ പ്രേരിപ്പിച്ചത്. തര്‍ക്കത്തലേര്‍പ്പെട്ടവരെ കേസില്‍ കുടുക്കാനായിരുന്നു ഗൂഢാലോചന. ഇവര്‍ക്കൊപ്പം സഹായികളായി നിന്ന 3 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേസ് പ്രചരിപ്പിക്കാന്‍ ഇവരിലൊരാള്‍ സുഹൃത്തിന് പേടിഎം വഴി പണം കൈമാറിയിരുന്നത് കേസിന് തെളിവായി മാറി" പോലീസ് പറഞ്ഞു. ഡല്‍ഹി നിവാസിയായ യുവതിയെ കൈകാലുകള്‍ ബന്ധിച്ച് ചാക്ക് സഞ്ചിയില്‍ പൊതിഞ്ഞനിലയില്‍ കണ്ടെത്തിയെന്നായിരുന്നു പോലീസിന് വിവരം ലഭിച്ചത്.
0 Comments