സുഹൃത്ത് റിഷാദിന് ഒപ്പമായിരുന്നു വൈകീട്ട് ഹക്കീം ഉണ്ടായിരുന്നത്. സംസാരത്തിനിടെ ഉണ്ടായ തർക്കത്തിനിടയിൽ കയ്യിൽ ഉണ്ടായിരുന്ന പേനാക്കത്തി കൊണ്ട് റിഷാദ് ഹക്കീമിനെ പരിക്കേൽപ്പിച്ചു എന്നാണ് പ്രാഥമിക വിവരം. ഹക്കീനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
രാത്രി 11 മണിയോടെ സുഹൃത്ത് റിഷാദിനെ പാലക്കാട് ടൗണ്‍ നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
0 Comments