NEWS UPDATE

6/recent/ticker-posts

വ്‌ളോഗേഴ്‌സിന്‌ പ്രത്യേകം ഐഡി: ഇൻസ്റ്റാഗ്രാം, ടിക് ടോക്കിന് സമാനമായ ഫീച്ചറുമായി യൂട്യൂബും

ഇൻസ്റ്റാഗ്രാം, ടിക്ടോക്, ട്വിറ്റർ തുടങ്ങി സമൂഹ മാധ്യമങ്ങളെ മാതൃകയാക്കി യൂട്യൂബും പുതിയ ഫീച്ചർ ഹാൻഡിൽസ് (Handles) അവതരിപ്പിച്ചു. ഈ ഫീച്ചർ ഇപ്പോൾ ചാനൽ പേജുകളിലും ഷോർട്ട്സുകളിലും ദൃശ്യമാകുമെന്നും കമ്പനി അറിയിച്ചു.[www.malabarflash.com]

പ്രത്യേകം നിർമിച്ച യൂസർനെയിം വഴി ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടചാനലുകൾ എളുപ്പത്തിൽ കണ്ടെത്താം. കമന്റുകൾ, കമ്മ്യൂണിറ്റി പോസ്റ്റുകൾ, വിഡിയോ വിവരണങ്ങൾ, ഉപയോക്തൃ ഇടപെടൽ അനുവദിക്കുന്ന യൂട്യൂബിന്റെ മറ്റ് വിഭാഗങ്ങൾ എന്നിവയിൽ ഇതേ ഐഡി വഴി ടാഗ് ചെയ്യാനും കഴിയും. @malabarflash പോലെയായിരിക്കും പുതിയ ഐഡി.

ഒരു യുട്യൂബ് ചാനലിനെയോ ഉപയോക്താവിനെയോ തിരിച്ചറിയാനുള്ള ഒരേയൊരു മാർഗം പരമ്പരാഗതമായി ഉണ്ടായിരുന്ന ചാനൽ പേരുകളായിരുന്നു. ഇതിനു പുറമേ ഇനി ഹാൻഡില്‍സ് ഫീച്ചറും ലഭ്യമാകുമെന്നാണ് പുതിയ റിപ്പോർട്ട്. എന്നാൽ, ചാനൽ പേരുകളിൽ നിന്ന് വ്യത്യസ്തമായി ഹാൻഡിൽസ് പ്ലാറ്റ്‌ഫോമിലുടനീളം ഉപയോഗിക്കാനാകും. ഒരേ പേരിൽ നിരവധി യൂട്യൂബ് ചാനലുകളുണ്ടാകാം, എന്നാല്‍ ഹാൻഡിൽ ഒന്നു മാത്രമാണ് ഉണ്ടാകുക. ഇത് വഴി യൂട്യൂബിൽ കൂടുതൽ സാന്നിധ്യവും ബ്രാൻഡും സ്ഥാപിക്കാൻ സ്രഷ്‌ടാക്കളെ അനുവദിക്കുമെന്ന് ഗൂഗിൾ അവകാശപ്പെടുന്നു.

‘സ്രഷ്‌ടാക്കൾക്ക് അവരുടെ കണ്ടെന്റ് പോലെ സവിശേഷമായ ഒരു ഐഡന്റിറ്റി രൂപപ്പെടുത്താൻ കഴിയും, അതേസമയം കാഴ്ചക്കാർക്ക് അവരുടെ പ്രിയപ്പെട്ട സ്രഷ്‌ടാക്കളുമായി പെട്ടെന്ന് സംവദിക്കാൻ കഴിയുമെന്നും യൂട്യൂബിന്റെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ പറയുന്നു. ഇതോടെ ആൾമാറാട്ട അക്കൗണ്ടുകൾ കുറയും. യൂട്യൂബ് ഹാന്റില്‍സ് മാറ്റിയാല്‍ ചാനൽ വെരിഫിക്കേഷന്‍ ബാഡ്ജിനെ ബാധിച്ചേക്കില്ല. എന്നാല്‍ ചാനലിന്റെ പേര് മാറ്റുന്നത് വെരിഫൈഡ് ബാഡ്ജ് നഷ്ടമാകാൻ കാരണമായേക്കും. എതിരാളികളായ ‍ടിക്ടോക്, ഇൻസ്റ്റഗ്രാം എന്നിവ ഇതിനകം തന്നെ യൂസർനെയിം പിന്തുണയ്‌ക്കുന്നുണ്ട്.

കമ്പനി ബ്ലോഗ്‌പോസ്റ്റ് അനുസരിച്ച് ഈ ആഴ്‌ച മുതൽ തന്നെ ഹാൻഡിൽസ് ഉപയോക്താക്കൾക്ക് ലഭ്യമാക്കും. ഹാൻസിൽ ഫീച്ചർ ഉപയോഗിക്കാൻ യോഗ്യതയുള്ളവർക്കെല്ലാം അറിയിപ്പ് ലഭിക്കുമെന്ന് യൂട്യൂബ് അറിയിച്ചു. പ്ലാറ്റ്‌ഫോമിലെ മൊത്തത്തിലുള്ള സാന്നിധ്യം, സബ്‌സ്‌ക്രൈബർമാരുടെ എണ്ണം, ചാനൽ സജീവമാണോ എന്നതുൾപ്പെടെയുള്ള ഘടകങ്ങളായിരിക്കും ഹാൻഡിൽ ഫീച്ചർ ലഭിക്കാനുള്ള യോഗ്യത നിർണയിക്കപ്പെടുക.

Post a Comment

0 Comments