NEWS UPDATE

6/recent/ticker-posts

ഏഴു വയസുകാരന് പീഡനം; ബന്ധുവിന് 15 വർഷം കഠിനതടവും പിഴയും ശിക്ഷ

പട്ടാമ്പി: ഏഴുവയസ്സുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ബന്ധുവിന് 15 വർഷം കഠിനതടവും 1,50,000 രൂപ പിഴയും ശിക്ഷ. കല്ലടിക്കോട് വാലിക്കോട് നെല്ലറോഡ് വീട്ടിൽ അബ്ദുൽ ഖാദറിനെയാണ് (50) പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്.[www.malabarflash.com]

പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയിലുണ്ട്. 2021ൽ നടന്ന സംഭവത്തിൽ കല്ലടിക്കോട് സബ് ഇൻസ്‌പെക്ടർ ആയിരുന്ന ഡോമിനിക് ദേവരാജാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി.

Post a Comment

0 Comments