NEWS UPDATE

6/recent/ticker-posts

കൂരിക്കുഴി വെളിച്ചപ്പാട് വധക്കേസ് രണ്ടാം പ്രതി ​ഗണപതി 15 വർഷത്തിന് ശേഷം പിടിയിൽ

തൃശൂ‍ർ: കൊടുങ്ങല്ലൂരില്‍ കൂരിക്കുഴി വെളിച്ചപ്പാട് കൊലക്കേസ് പ്രതി 15 വർഷത്തിന് ശേഷം പിടിയില്‍. കൂരിക്കുഴി വെളിച്ചപ്പാട് വധക്കേസിലെ രണ്ടാം പ്രതി ഗണപതി എന്ന് വിളിക്കുന്ന വിജീഷിനെയാണ് പോലീസ് പിടികൂടിയത്. കണ്ണൂരില്‍ മത്സ്യത്തൊഴിലാളിയായി ഒളിവില്‍ കഴിയവേയാണ് ഇയാൾ പിടിയിലാകുന്നത്.[www.malabarflash.com]

2007 ലാണ് കൂരിക്കുഴി കോഴിപ്പറമ്പില്‍ അമ്പലത്തിലെ വെളിച്ചപ്പാട് ഷൈനെ കൊലപ്പെടുത്തിയത്. ഉത്സാവാഘോഷത്തിനിടെയാണ് ഷൈനെ വെട്ടിക്കൊലപ്പെടുത്തിയത്.

കേസിലെ മറ്റ് അഞ്ച് പ്രതികളെയും പിടികൂടിയിരുന്നുവെങ്കിലും വിജീഷ് ഒളിവിലായിരുന്നു. കൊലപാതകത്തിന് ശേഷം വിജീഷ് ബെം​ഗളുരുവിലേക്ക് കടന്നു. ഏറെ കാലം ഒന്നാം പ്രതിയുടെ ബന്ധുക്കളുടെ സംരക്ഷണയില്‍ ബെം​ഗളുരുവിൽ ബേക്കറി ജോലിക്കാരനായി കഴിഞ്ഞു. അവിടെ നിന്ന് കാസറകോട് ബേക്കലിലെത്തി വിവാഹവും കഴിച്ചിരുന്നു. നിലവിൽ കണ്ണൂരിൽ മത്സ്യത്തൊഴിലാളിയായി ജോലി ചെയ്ത് വരുന്നതിനിടെയാണ് അറസ്റ്റിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Post a Comment

0 Comments