NEWS UPDATE

6/recent/ticker-posts

സ്വന്തം വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ ഹിന്ദു മുന്നണി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ചെന്നൈ: സ്വന്തം വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് പോലീസില്‍ വിളിച്ച് പറഞ്ഞ സംഘപരിവാര്‍ സംഘടന പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചെന്നൈ കുംഭകോണം ഹിന്ദു മുന്നണി ടൗണ്‍ സെക്രട്ടറി ചക്രപാണിയാണ് (40)അറസ്റ്റിലായത്.[www.malabarflash.com]

സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയാണ് സ്വന്തം വീടിന് നേരെ ബോംബെറിഞ്ഞതെന്ന് ചക്രപാണി പോലീസിനോട് സമ്മതിച്ചു. ബോംബാക്രമണമുണ്ടായാല്‍ ജീവന് ഭീഷണിയുണ്ടെന്ന പേരില്‍ പോലീസില്‍ നിന്നും സുരക്ഷ ഉദ്യോഗസ്ഥനെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് കൃത്യം നടത്തിയതെന്നും ചക്രപാണി മൊഴി നല്‍കി. നവംബര്‍ 21ന് പുലര്‍ച്ചെ ഒരു സംഘം ആളുകളെത്തി തന്റെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞെന്നാണ് ഇയാള്‍ പോലീസിനെ വിളിച്ചറിയിച്ചത്. ഇതേ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെി.

വിവരം അറിഞ്ഞ സ്ഥലത്തെത്തിയ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ ചക്രപാണിയുടെ വീടിന് മുന്നിലെത്തി പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ തുടങ്ങിയിരുന്നു. ഇതിനിടെ ഫോറന്‍സിക് സംഘം നടത്തിയ വിശദമായ പരിശോധനയില്‍ പെട്രോള്‍ നിറച്ച കുപ്പിയിലെ തിരികള്‍ നിര്‍മ്മിക്കാനുപയോഗിച്ച തുണി ചക്രപാണിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ചക്രപാണി കുറ്റം സമ്മതിച്ചത്.

Post a Comment

0 Comments