NEWS UPDATE

6/recent/ticker-posts

വീടിന് മുന്നിൽനിൽക്കെ ബിജെപി നേതാവിനെ ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊലപ്പെടുത്തി

പട്ന: ബിഹാറിൽ ബിജെപി നേതാവിനെ ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊലപ്പെടുത്തി. കട്ടിഹാർ ജില്ലയിലെ ബിജെപി നേതാവ് സഞ്ജീവ് മിശ്രയാണ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലായെത്തിയ നാലം​ഗ സംഘം പോയിന്റ് ബ്ലാങ്കിൽ വെടിവെക്കുകയായിരുന്നു.[www.malabarflash.com] 

പട്ടാപ്പകൽ ആയിരുന്നു സംഭവം. വീടിന് മുന്നിൽ നിൽക്കുമ്പോഴാണ് അക്രമികൾ വെടിവെച്ചത്. വെടിവെച്ചതിന് ശേഷം സംഘം കടന്നുകളഞ്ഞു. ബൽറാംപുരിനടുത്ത് രാവിലെ എട്ടിനും ഒമ്പതിനും ഇടയിലാണ് സംഭവം. വെടിയൊച്ച കേട്ട് കുടുംബാം​ഗങ്ങൾ ഓടിയെത്തി ആശുപത്രിയിലെത്തിച്ചു. എന്നാൽ, ആശുപത്രിയിലെത്തും മുമ്പേ മരിച്ചെന്ന് ഡോക്ടർമാർ പറഞ്ഞു.

സംഭവത്തെ തുടർന്ന് ബിജെപി പ്രവർത്തകർ റോഡുപരോധിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു. പ്രദേശത്തെ ക്രമസമാധാന നില പാലിക്കാൻ പോലീസ് സംഘത്തെ നിയോ​ഗിച്ചതായി ഉന്നത ഉദ്യോ​ഗസ്ഥർ അറിയിച്ചു. 

മൃതശരീരം പോസ്റ്റ്മോർട്ടത്തിനയച്ചു. കൊലക്ക് പിന്നിൽ നാല് പേരാണോ രണ്ട് പേരാണോ എന്നതിൽ സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. ചില ദൃക്സാക്ഷികൾ രണ്ടെന്നും ചിലർ നാലെന്നും പറഞ്ഞെന്ന് പോലീസ് പറയുന്നു. കുറ്റവാളികളെ പിടിക്കാൻ പ്രദേശത്തെ സിസിടിവി പരിശോധിക്കും. അക്രമികൾ ബം​ഗാളിലേക്ക് കടന്നെന്നാണ് സൂചനയെന്നും പോലീസ് പറഞ്ഞു. നാല് ശൂര്യമായ കാർട്രിഡ്ജസുകൾ സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്തു.

കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ കാരണമാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. കുടുംബാം​ഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ വർഷവും സ‍ഞ്ജീവ് മിശ്രക്കെതിരെ വധശ്രമമുണ്ടായിരുന്നു. 

ഉന്നത ബിജെപി നേതാക്കൾ അടക്കം മിശ്രയുടെ മരണത്തിൽ അനുശോചനവുമായി രം​ഗത്തെത്തി. മഹാസഖ്യം അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് ബിജെപി നേതാക്കൾക്കെതിരെ ആക്രമണം വർധിക്കുകയാണെന്ന് ബിജെപി വക്താവ് നിഖിൽ ആനന്ദ് പറഞ്ഞു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments