കൊൽക്കത്ത: ഉച്ചത്തിൽ പാട്ടുവെച്ചതിന് വിവാഹച്ചടങ്ങലിലേക്ക് ബോംബേറ്. ആക്രമണത്തിൽ നാലു പേർക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംബവം.[www.malabarflash.com]
പ്രദേശത്ത് പോലീസ് നടത്തിയ റെയ്ഡിൽ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു. വിവാഹച്ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് സമീപത്തെ കെട്ടിടത്തിൽനിന്നും ബോംബേറ് നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മോമിൻപറയിലാണ് ആക്രമണമുണ്ടായത്. ചടങ്ങിൽ ഉച്ചത്തിൽ പാട്ടുവെച്ചത് ഒരു സംഘം പ്രദേശവാസികളെത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ, ഇത് വകവെക്കാത്തതിനെ തുടർന്ന് ബോംബേറ് നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ, തൃണമൂൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. ആരോപണം നിഷേധിച്ച് തൃണമൂലും പ്രതികരിച്ചിട്ടുണ്ട്.
0 Comments