ഓസ്‌ട്രേലിയയിലെ ഒരു കുട്ടി തന്നെക്കാൾ മൂന്നിരട്ടി വലുപ്പമുള്ള ഒരു പെരുമ്പാമ്പിൽ നിന്നും രക്ഷപെട്ട കഥ പലരെയും അമ്പരപ്പിക്കുകയാണ്. അച്ഛന്റെയും മുത്തച്ഛന്റെയും ഇടപെടലിനെ തുടർന്നാണ് പാമ്പിൽ നിന്നും കുട്ടി രക്ഷപ്പെട്ടത്.[www.malabarflash.com]
ന്യൂ സൗത്ത് വെയിൽസിലെ ബൈറോൺ ബേ ഏരിയയിലാണ് സംഭവം. അഞ്ച് വയസുകാരൻ ബ്യൂ വീട്ടിലെ നീന്തൽ കുളത്തിന്റെ അരികിലൂടെ നടക്കുകയായിരുന്നു. ഉടൻ എവിടെ നിന്നോ ഒരു പാമ്പെത്തി ബ്യൂവിന്റെ കാലിൽ ചുറ്റിവരിഞ്ഞതായി പിതാവ് ബെൻ ബ്ലേക്ക് മെൽബൺ പറയുന്നു. കുട്ടിയുടെ മൂന്നിരട്ടി വലിപ്പം ഉണ്ടായിരുന്ന പാമ്പിന് ഏകദേശം 3 മീറ്ററോളം നീളമുണ്ടായിരുന്നു. കുട്ടിയും പാമ്പും കുളത്തിൽ വീണുവെന്നും ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ കുട്ടിയുടെ കാലിൽ പൂർണമായും പാമ്പ് ചുറ്റിയ കാഴ്ചയാണ് കണ്ടതെന്നും ബെൻ പറഞ്ഞു.
ഉടൻ കുട്ടിയുടെ 76 വയസ്സുള്ള മുത്തച്ഛൻ അലൻ ബ്ലേക്ക് സ്ഥലത്തെത്തി വെള്ളത്തിലേക്ക് എടുത്തുചാടി കുട്ടിയെ കരക്കെത്തിച്ചു. ഒരുതരത്തിൽ പാമ്പിൽ നിന്നും കുട്ടിയെ വേർപെടുത്തി. 15-20 സെക്കൻഡിനുള്ളിൽ താൻ ഇക്കാര്യങ്ങളെല്ലാം ചെയ്ത് തന്റെ കൊച്ചുമകനെ രക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു.
ബ്യൂവിന് ചെറിയ പരിക്കുകൾ മാത്രമാണ് ഉണ്ടായതെന്ന് അച്ഛൻ ബെൻ പറഞ്ഞു. വിഷപ്പാമ്പല്ലാത്തതിനാൽ ഒന്നും സംഭവിക്കില്ലെന്ന് മകനെ ബോധ്യപ്പെടുത്തുകയും ചെയ്തു. താൻ താമസിക്കുന്ന പ്രദേശത്ത് പാമ്പുകൾ ഒരു സാധാരണ കാഴ്ചയാണെന്നും ബെൻ പറയുന്നു.
നാഗാലാൻഡിൽ നിന്ന് ലോറിയിൽ കയറിക്കൂടിയ പെരുമ്പാമ്പ് കോട്ടയം പട്ടിത്താനത്തെ കവലയിലിറങ്ങിയ വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കോട്ടയത്തേക്ക് പുറപ്പെട്ട ലോറിയിലാണ് പെരുമ്പാമ്പ് കയറിക്കൂടിയത്. പെരുമ്പാമ്പ് വാഹനത്തിലുള്ള കാര്യം അറിയാതെയാണ് ഡ്രൈവർ കിലോമീറ്ററോളം വണ്ടിയോടിച്ചെത്തിയത്. ഡ്രൈവർ ഭക്ഷണം കഴിക്കാനായി പട്ടിത്താനം കവലിയിലിറങ്ങിയപ്പോൾ ചൂടു സഹിക്കനാവാതെ പുറത്തേക്ക് വരികയായിരുന്നു. പാമ്പിനെ ആദ്യം കണ്ടത് ഒരു ഓട്ടോറിക്ഷ ഡ്രൈവർമാരായിരുന്നു. ഇവര്‍ കാട്ടികൊടുത്തപ്പോഴാണ് ലോറി ഡ്രൈവര്‍ പാമ്പ് വാഹനത്തിലുണ്ടായിരുന്ന കാര്യം അറിയുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതുവരെ കാത്തുനിക്കാതെ വാഹനത്തില്‍പ്പെട്ട് അപകടത്തിലാകാതെ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. 30കിലെ തൂക്കവും 12 അടി നീളവുമുള്ള പാമ്പിനെ ചാക്കിലാക്കി വനംവകുപ്പിന് കൈമാറുകയായിരുന്നു.
സ്കൂൾ ബസ്സിനുള്ളിൽ ഭീമൻ പെരുമ്പാമ്പിനെ കണ്ടെത്തിയ വാർത്തയും കഴിഞ്ഞ മാസം ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. നിർത്തിയിട്ടിരുന്ന സ്കൂളിൽ ബസ്സിനുള്ളിൽ നിന്നാണ് പാമ്പിനെ പുറത്തെടുത്തത്. റായ് ബറേലിയിലെ റയാൻ പബ്ലിക് സ്കൂളിന്റെ ബസിലാണ് പാമ്പിനെ കണ്ടെത്തിയത്. ഞായറാഴ്ച്ച സ്കൂൾ അവധിയായതിനാൽ കുട്ടികളാരും ബസ്സിൽ ഉണ്ടായിരുന്നില്ല. ബസ് ഡ്രൈവറുടെ ഗ്രാമത്തിലായിരുന്നു ബസ് പാർക്ക് ചെയ്തിരുന്നത്. ഇവിടെ നിന്നാകാം പെരുമ്പാമ്പ് ബസിൽ കയറിയതെന്നാണ് കരുതുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും മജിസ്ട്രേറ്റ് അടക്കമുള്ളവരും സ്ഥലത്തെത്തി. ഇവരുടെ സാന്നിധ്യത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പാമ്പിനെ പിടികൂടി പുറത്തെടുക്കുകയായിരുന്നു.
0 Comments