ഹോട്ടൽ മുറിയിൽ നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ ജാമ്യമില്ലാ കേസിൽ കുടുക്കി ചിലർ തേജോവധം ചെയ്തുവെന്നും ഇതിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നും എഴുതിയിട്ടുണ്ട്. ഏഴ് പേരുടെ പേരുകളും കുറിപ്പിലുണ്ട്. രാഷ്ട്രീയ പാർട്ടികൾക്കെതിരെയും ആരോപണമുണ്ട്.
നാട്ടിലുള്ള രാഷ്ട്രീയ പാർട്ടികൾ ചേർന്ന് ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കുറിപ്പിൽ പറയുന്നു. പോലീസ് എത്തി മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രിയാണ് പഴനി ക്ഷേത്രത്തിൽ ഇവർ ദർശനത്തിനായി എത്തിയത്.
0 Comments