NEWS UPDATE

6/recent/ticker-posts

ഇറാനെതിരേ സിക്‌സറടിച്ച് തുടങ്ങി ഇംഗ്ലണ്ട്

ദോഹ: അന്നത്തെ ആ അപമാനത്തിന്, ആ വേദനകള്‍ക്ക് ഇതാ ഇരട്ടഗോള്‍ കൊണ്ട് ബുക്കായോ സാക്കയുടെ കിണ്ണംകാച്ചിയ മറുപടി. സാക്കയുടെ വഴിയെ അന്ന് പെനാല്‍റ്റി പാഴാക്കിയതിന് വംശീയവിധ്വേഷത്തിന്റെ വിഷലിപ്തമായ മൂര്‍ച്ചയറിഞ്ഞ റാഷ്ഫോര്‍ഡും യൂത്ത് സെന്‍സേഷന്‍ ജൂഡ് ബെല്ലിങ്ങാം റഹീം സ്റ്റെലിങ്ങും ജാക്ക് ഗ്രീലിഷും കൂടി ചേര്‍ന്നതോടെ ഇംഗ്ലണ്ടിന് ലോകകപ്പില്‍ സ്വപ്നതുല്ല്യമായ തുടക്കം.[www.malabarflash.com] 

ഇറാനെതിരേ ആറടിച്ച് ഗോളാറാട്ട് തന്നെ നടത്തുകയായിയരുന്നു ഇംഗ്ലീഷ് പട. കളി മറന്ന് കളത്തില്‍ പകച്ചുപോയ ഇറാന്‍ രണ്ട് ഗോള്‍ മടക്കി. മെഹ്ദി തെറാമിയാണ് ടീമിനായി ഇരട്ട ഗോള്‍ നേടിയത്. പക്ഷേ, ഇംഗ്ലീഷ് സിക്‌സറില്‍ തീര്‍ത്തും മുങ്ങിപ്പോയി.

ഈ വിജയത്തോടെ ഇംഗ്ലണ്ട് ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്തെത്തി. പരിശീലകന്‍ ഗരെത് സൗത്ത് ഗേറ്റിന്റെ പുതിയ തന്ത്രമാണ് ഇംഗ്ലണ്ടിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്.

മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് ഇംഗ്ലണ്ടാണ് മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയത്. ആദ്യ മിനിറ്റ് തൊട്ട് ഇംഗ്ലണ്ട് ആക്രമണം അഴിച്ചുവിട്ടു. ഒന്‍പതാം മിനിറ്റില്‍ ഇറാന്റെ ഗോള്‍കീപ്പര്‍ അലിറെസ ബെയ്‌റാന്‍വാന്‍ഡിന് പരിക്കേറ്റത് ഇറാന് തിരിച്ചടിയായി. സഹതാരം മജിദ് ഹൊസെയ്‌നിയുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്നാണ് അലിറെസയ്ക്ക് പരിക്കേറ്റത്. ഹാരി കെയ്‌നിന്റെ ക്രോസ് തടയുന്നതിനിടെയാണ് കൂട്ടിയിടിയുണ്ടായത്. പിന്നാലെ അലിറെസയുടെ മൂക്കിന് പരിക്കേറ്റ് ചോരവാര്‍ന്നൊലിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം താരം വീണ്ടും കളത്തിലെത്തിയെങ്കിലും വീണ്ടും തളര്‍ന്നു. ഇതോടെ അലിറെസയ്ക്ക് പകരം ഹൊസെയ്ന്‍ ഹൊസെയ്‌നി ഗോള്‍കീപ്പറായി കളിക്കളത്തിലെത്തി.

ഇംഗ്ലണ്ടിന്റെ ഹാരി കെയ്‌നിനെ ഫൗള്‍ ചെയ്തതിന് 25-ാം മിനിറ്റില്‍ ഇറാന്റെ അലിറെസ ജെഹാന്‍ബക്ഷിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 30-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ മേസണ്‍ മൗണ്ടിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല.

പിന്നാലെ 43-ാം മിനിറ്റില്‍ ഇംഗ്ലണ്ട് ലീഡ് രണ്ടായി ഉയര്‍ത്തി. ഇത്തവണ യുവതാരം സാക്കയാണ് ഇംഗ്ലണ്ടിനായി വലകുലുക്കിയത്. കോര്‍ണര്‍ കിക്കില്‍ നിന്ന് വന്ന പന്ത് പ്രതിരോധതാരം ഹാരി മഗ്വയര്‍ സാക്കയ്ക്ക് മറിച്ചുനല്‍കി. പന്ത് ലഭിച്ചയുടന്‍ സാക്കയുടെ വെടിയുണ്ട ഗോള്‍വല തുളച്ചു.

ഈ ഗോളിന്റെ ആരവം കെട്ടടങ്ങും മുന്‍പ് സൂപ്പര്‍താരം റഹിം സ്റ്റെര്‍ലിങ്ങും ലക്ഷ്യം കണ്ടു. ഹാരി കെയ്‌നിന്റെ പാസില്‍ നിന്നാണ് സ്റ്റെര്‍ലിങ് ലക്ഷ്യം കണ്ടത്. ഇതോടെ ഇറാന്‍ പ്രതിരോധം തളര്‍ന്നു. തുടര്‍ച്ചായി ആക്രമണം അഴിച്ചുവിട്ട ത്രീലയണ്‍സ് ഏഷ്യന്‍ ശക്തികളെ വെള്ളം കുടിപ്പിച്ചു.

15 മിനിറ്റാണ് അധികസമയമായി റഫറി അനുവദിച്ചത്. അധികസമയത്തിന്റെ 11-ാം മിനിറ്റില്‍ ഇറാന് മികച്ച അവസരം ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാനായില്ല. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയില്‍ ഇറാന്‍ തുടക്കത്തില്‍ തന്നെ മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് കളിക്കാനാരംഭിച്ചത്. ഇംഗ്ലണ്ടിന്റെ കളിയില്‍ മാറ്റമുണ്ടായിരുന്നില്ല. 62-ാം മിനിറ്റില്‍ ഇംഗ്ലണ്ട് ലീഡ് നാലാക്കി ഉയര്‍ത്തി. ബുക്കായോ സാക്കയാണ് ഇംഗ്ലണ്ടിനായി വലകുലുക്കിയത്. സ്‌റ്റെര്‍ലിങ്ങിന്റെ പാസ് സ്വീകരിച്ച സാക്ക തകര്‍പ്പന്‍ മുന്നേറ്റത്തിലൂടെ പന്ത് വലയിലെത്തിച്ച് താരം മത്സരത്തിലെ തന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കി.

എന്നാല്‍ തൊട്ടുപിന്നാലെ ഇറാന്‍ ഒരു ഗോള്‍ തിരിച്ചടിച്ച് പോരാട്ടവീര്യം കാണിച്ചു. സൂപ്പര്‍താരം മഹ്ദി തരേമിയാണ് ഇറാനുവേണ്ടി വലകുലുക്കിയത്. മികച്ച ഫിനിഷിലൂടെയാണ് താരം ലക്ഷ്യം കണ്ടത്.

ഇറാന്‍ ഗോളടിച്ചതിനുപിന്നാലെ ഇംഗ്ലണ്ട് പകരക്കാരെ ഇറക്കി. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ജാക്ക് ഗ്രീലിഷ്, ഫില്‍ ഫോഡന്‍, എറിക് ഡയര്‍ തുടങ്ങിയര്‍ ഗ്രൗണ്ടിലെത്തി. പകരക്കാരനായി വന്ന റാഷ്‌ഫോര്‍ഡ് ആദ്യ മുന്നേറ്റത്തില്‍ തന്നെ വലകുലുക്കി. ഹാരി കെയ്‌നിന്റെ പാസ് സ്വീകരിച്ച റാഷ്‌ഫോര്‍ഡ് 71-ാം മിനിറ്റില്‍ ക്ലിനിക്കല്‍ ഫിനിഷിലൂടെ വലകുലുക്കി.

പിന്നാലെ പകരക്കാരനായി വന്ന സൂപ്പര്‍താരം ജാക്ക് ഗ്രീലിഷും ഗോളടിച്ചു. കാല്ലം വില്‍സണിന്റെ പാസില്‍ നിന്ന് ഗ്രീലിഷ് അനായാസം വലകുലുക്കി. 89-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്.

10 മിനിറ്റാണ് മത്സരത്തില്‍ അധികസമയമായി ലഭിച്ചത്. ഇന്‍ജുറി ടൈമിന്റെ 11-ാം മിനിറ്റില്‍ ഇറാന് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. വാറിന്റെ സഹായത്തോടെയാണ് റഫറി പെനാല്‍ട്ടി അനുവദിച്ചത്. കിക്കെടുത്ത മെഹ്ദി തറെമിയ്ക്ക് പിഴച്ചില്ല. അനായാസം ലക്ഷ്യം കണ്ട് താരം ഇറാനുവേണ്ടി തന്റെ രണ്ടാം ഗോളടിച്ചു. പിന്നാലെ റഫറി ഫൈനല്‍ വിസില്‍ മുഴക്കി.

Post a Comment

0 Comments