കണ്ണൂര്‍: ആലക്കോട് നെല്ലിക്കുന്നില്‍ കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണുണ്ടായ അപകടത്തില്‍ അച്ഛന് പിന്നാലെ മകനും മരിച്ചു. നെല്ലിക്കുന്ന് സ്വദേശിയായ താരാമംഗലത്ത് മാത്തുക്കുട്ടി (58), മകന്‍ വിന്‍സ് മാത്യു (18) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10.30 ഓടെയായിരുന്നു അപകടം.[www.malabarflash.com]
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ മുന്നോട്ടെടുക്കുന്നതിനിടെയായിരുന്നു അപകടം. മാത്തുക്കുട്ടിയെ പുറകിലെ സീറ്റിലിരുത്തി വിന്‍സായിരുന്നു കാര്‍ ഓടിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ടതോടെ കിണറ്റിന്റെ ആള്‍മറ തകര്‍ത്ത് കാര്‍ കിണറ്റിലേക്ക് പതിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ പ്രദേശവാസികള്‍ കയറും ഏണിയും ഉപയോഗിച്ച് കാര്‍ ഉയര്‍ത്തി ഇരുവരേയും കാറില്‍ നിന്ന് പുറത്തെത്തിച്ചുവെങ്കിലും മാത്തുക്കുട്ടി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
0 Comments