പാലക്കാട്: ഖത്തർ ലോകകപ്പ് ആരവങ്ങൾക്കിടെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ട് സ്ഥാപിച്ചുകൊണ്ടിരുന്നവർ അപകടത്തിൽപെട്ടു. കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ നാലുപേര്‍ക്ക് ഷോക്കേറ്റു. പാലക്കാട് മേലാമുറിയിലാണ് അപകടം. ഒരാളെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]
കട്ടൗട്ട് കെട്ടുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് നേരിട്ട് ഷോക്കേൽക്കുകയായിരുന്നു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
0 Comments