NEWS UPDATE

6/recent/ticker-posts

ഇഷ്കിൻ സാഗരമായി ഗ്രാൻഡ് ബുർദ മജ്‌ലിസ്: ഉളുവാറിൽ താജുൽ ഉലമ നൂറുൽ ഉലമ ആണ്ട് നേർച്ചക്ക് ധന്യ സമാപനം

കുമ്പള: ഗ്രാൻഡ് ബുർദ മജ്‌ലിസോടെ മൂന്ന് ദിവസങ്ങളിലായി ഉളുവാറിൽ നടന്നു വന്ന താജുൽ ഉലമ നൂറുൽ ഉലമ ആണ്ട് നേർച്ചക്ക് ധന്യ സമാപനം .നാടിൻറെ നാനാ ഭാഗങ്ങളിൽ നിന്നും ഒഴികിയെത്തിയആയിരങ്ങളെ സാക്ഷി നിർത്തി നടന്ന സമാപന സംഗമത്തിന് തുടക്കം കുറിച്ച് നടന്ന ദുആ സംഗമത്തിന് സയ്യിദ് ഫസൽ കോയമ്മ തങ്ങൾ അൽ ബുഖാരി കുറ നേതൃത്വ നൽകി.[www.malabarflash.com]

തുടർന്ന് നടന്ന സമാപന സമ്മേളനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജന.സെക്രട്ടറി പള്ളങ്കോട് അബ്ദുൽ കാദിർ മദനി ഉത്ഘാടനം ചെചെയ്തു .എസ്.എം എ സംസ്ഥാന സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ അധ്യക്ഷത വഹിച്ചു അബ്ദുൽ കരീം മാസ്റ്റർ ദർബാർകട്ട അനുസ്‌മരണ പ്രഭാഷണം നടത്തി.

മൂസ സഖാഫി കളത്തൂർ ,ജമാൽ സഖാഫി പെർവാഡ് ,ഉമർ സഖാഫി കർണൂർ, അഷ്‌റഫ് സഅദി ആരിക്കാടി,അബ്ദുസ്സലാം സഖാഫി ഗ്രാൻഡ് ബുർദ മജ്‌ലിസിന് സയ്യിദ് മുല്ലക്കോയ തങ്ങൾ കണ്ണവം, നിസാർ ഖുത്വുബി അൽ ഹാദി മടവൂർ, റഹൂഫ് അസ്ഹരി ആക്കോട്, മുഈനുദ്ദീൻ ബാംഗ്ലൂർ, സൽമാൻ അലി കണ്ണൂർ, ഷംനാദ് ചാലിയം, ഹിഷാം കൂത്തുപറമ്പ് എന്നിവരും നേതൃത്വ നൽകി. ആയിരങ്ങൾക്ക് നൽകിയ അന്നദാനത്തോടെ പരിപാടികൾ സമാപിച്ചു.

Post a Comment

0 Comments