പുതിയ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് വൈസ് ചാന്‍സലറെ നിയമിക്കാനാണ് കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വി സിയുടെ നിയമനം അസാധുവാക്കിയത്.
മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയില്‍ മതിയായ യോഗ്യതയുള്ളവര്‍ ഉണ്ടായിരുന്നില്ല, ഒമ്പത് പേരുടെ ചുരുക്ക പട്ടികയുണ്ടായിരുന്നിട്ടും ഒരു പേര് മാത്രമാണ് സെര്‍ച്ച് കമ്മിറ്റി നിര്‍ദേശിച്ചത്, വി സിയായി തെരഞ്ഞെടുത്ത റിജി ജോണിന്റെ പിഎച്ച്ഡി കാലയളവ് കൂടി അധ്യാപന പരിചയമായി കണ്ട് യോഗ്യത കണക്കാക്കി തുടങ്ങി മൂന്ന് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവെക്കാന്‍ നിര്‍ദേശിച്ചിരുന്ന വൈസ് ചാന്‍സലര്‍മാരില്‍ ഒരാളാണ് റിജി ജോണ്‍.
0 Comments