NEWS UPDATE

6/recent/ticker-posts

ഇൻവിറ്റേഷൻ കബഡി ഫെസ്റ്റ്: ഡി.എസ്.എ കാസറകോട് ചാമ്പ്യൻമാർ

പാലക്കുന്ന്: സംഘചേതന കലാകായിക കേന്ദ്രം കുതിരക്കോട് നടത്തിയ ഇൻവിറ്റേഷൻ കബഡി ഫെസ്റ്റിൽ ഡി.എസ്.എ. കാസറഗോഡ് ചാമ്പ്യൻമാരായി. രണ്ടാം സ്ഥാനം ആതിഥേയരായ സംഘചേതന കുതിരക്കോട് നേടി. വിക്ടറി പള്ളം, റെഡ് ആർമി പൊന്നങ്കല ടീമുകൾ മൂന്നും നാലും സ്ഥാനക്കാരായി.[www.malabarflash.com]


മത്സരത്തിലെ മികച്ച റൈഡറായി രഞ്ജിത്ത്‌, ക്യാച്ചറായി അൽത്താഫ് , ഓൾറൗണ്ടറായി അക്ഷയ് , എമർജിംഗ് പ്ലെയറായി കൃഷ്ണ എന്നിവരെ തെരഞ്ഞെടുത്തു.

സമാപന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ ടി. പി. ഭരതൻ വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. രതീശൻ വളപ്പിൽ വീട് അധ്യക്ഷനായി. കനിവ് പാലിയേറ്റീവ് പള്ളിക്കര പഞ്ചായത്ത്‌ കമ്മിറ്റിക്ക്‌ ടൂർണമെന്റ് കമ്മിറ്റി വക തുക യോഗത്തിൽ കൈമാറി.
റഷീദ് മുദിയക്കാൽ, മനോജ്‌ വളപ്പിൽ വീട് എന്നിവരുടെ സ്മരണാർഥമാണ് ജില്ലാ തല കബഡി ഫെസ്റ്റ് നടത്തിയത്.

Post a Comment

0 Comments