കാസര്‍കോട്: പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. മുളിയാര്‍ മാസ്തിക്കുണ്ടിലെ എം.എസ്.അന്‍സാറുദ്ദീന്‍ തങ്ങള്‍ (29), മാസ്തിക്കുണ്ട് സാദാത്ത് മന്‍സിലിലെ മുഹമ്മദ് ജലാലുദ്ദീന്‍ തങ്ങള്‍(33), മീപ്പുഗുരി സൈനബ മന്‍സിലിലെ ടി.എസ്.മുഹമ്മദ് ജാബിര്‍ (28) എന്നിവരാണ് അറസ്റ്റിലായത്.[www.malabarflash.com]
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കാമുകനായ നെല്ലിക്കട്ട ബിലാല്‍ നഗറിലെ അറഫാത്ത് (23), മലപ്പുറം സ്വദേശിയും തളങ്കര ബാങ്കോട് വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷെഫീഖ് (28) എന്നിവരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
സംഭവത്തില്‍ 13 പേര്‍ക്കെതിരെയാണ് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കാസര്‍കോട് വനിതാ പോലീസ് കേസെടുത്തിരിക്കുന്നത്. മറ്റ് എട്ട് പ്രതികളെ അന്വേഷിച്ച് വരികയാണെന്നു പോലീസ് പറഞ്ഞു. വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ കാമുകനായ അറഫാത്തും പിന്നീട് സുഹൃത്തുക്കളും പീഡിപ്പിച്ചുവെന്നാണ് കേസ്.
0 Comments