NEWS UPDATE

6/recent/ticker-posts

‘വാട്ട്‌സ് ആപ്പ് മെസേജ് വരുന്നതനുസരിച്ച് വീട്ടിൽ കാര്യങ്ങൾ സംഭവിക്കുന്നു’; വിചിത്ര പരാതിയുമായി ഒരു കുടുംബം

കൊല്ലം:  കൊട്ടാരക്കര നെല്ലിക്കുന്നത്ത് നിന്ന് അതി വിചിത്രമായ ഒരു പരാതിയാണ് ഉയരുന്നത്. വാട്‌സാപ്പിൽ മെസ്സേജ് വരുന്നതനുസരിച്ച് വീട്ടിൽ കാര്യങ്ങൾ സംഭവിക്കുന്നു എന്നാണ് പരാതി. സൈബർ സെല്ലിലും പോലീസിലും പരാതി നൽകിയിട്ടും ഗുണമുണ്ടായിട്ടില്ല.[www.malabarflash.com]


പറഞ്ഞാൽ വിശ്വസിക്കാൻ കഴിയാത്ത ചില സംഭവങ്ങളാണ് കഴിഞ്ഞ ഏഴ് മാസമായി ഈ വീട്ടിൽ നടക്കുന്നത്. ആദ്യം സ്വിച്ച് ബോർഡുകളും പിന്നാലെ വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചുതുടങ്ങി.

കൊട്ടാരക്കര നെല്ലിക്കുന്നം കാക്കത്താനത്തെ രാജൻ ഇലക്ട്രീഷ്യൻ ആണ്. എന്നിട്ടും സ്വന്തം വീട്ടിൽ നിരന്തരമായി സ്വിച്ച് ബോർഡുകളും വൈദ്യുത ഉപകരണങ്ങളും കത്തിപ്പോകുന്നത് എന്തുകൊണ്ട് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഈ വീട്ടിലെ വൈദ്യുത ബോർഡുകൾ എല്ലാം ഇളക്കിയിട്ടിരിക്കുകയാണ്.

മാതാവ് വിലാസിനിയുടെ ഫോണിൽ നിന്ന് സജിതയ്ക്ക് ഓരോ ദിവസവും വാട്‌സാപ്പ് സന്ദേശങ്ങൾ വരാൻ തുടങ്ങി. സജിതയ്ക്ക് വാട്‌സാപ്പിൽ നിന്ന് മുറിയിലെ ഫാൻ ഇപ്പോൾ ഓഫ് ആകും എന്ന് മെസ്സേജ് വന്നതിനു തൊട്ടുപിന്നാലെ അങ്ങനെ തന്നെ സംഭവിച്ചു. ടാങ്ക് നിറഞ്ഞ് വെള്ളം വെള്ളം പോകുമെന്ന് പറഞ്ഞതിന് തൊട്ടു പിന്നാലെ അങ്ങനെ തന്നെയുണ്ടായി.

ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നാണ് സൈബർ സെൽ പറയുന്നത്. എന്നാൽ മറ്റു കാര്യങ്ങളൊക്കെ എങ്ങനെ സംഭവിക്കുന്നു എന്ന് വ്യക്തതയില്ല.

Post a Comment

0 Comments