NEWS UPDATE

6/recent/ticker-posts

ഇന്ത്യന്‍ കരസേനയില്‍ നിന്ന് ലെഫ്റ്റനന്റ് കേണല്‍ തസ്തികയില്‍ നിന്ന് വിരമിച്ച കെ വി ബാലകൃഷ്ണന് ജന്മനാട് പൗരസ്വീകരണം നല്‍കി

ഉദുമ: രാജ്യത്തിന്റെ അതിര്‍ത്തികള്‍ കാത്തു സൂക്ഷിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന ഇന്ത്യന്‍ കരസേനയില്‍ നിന്ന് ലെഫ്റ്റനന്റ് കേണല്‍ തസ്തികയില്‍ നിന്നും വിരമിച്ച എരോല്‍ കരോടി വളപ്പിലെ കെ വി ബാലകൃഷ്ണന് ജന്മനാട്ടില്‍ പൗരസ്വീകരണം നല്‍കി.[www.malabarflash.com]

മുല്ലച്ചേരി പാലത്തില്‍ നിന്ന് എരോല്‍ അമ്പലത്തിങ്കാലിലേക്ക് വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും മുത്തുകുടകളുടെയും അകമ്പടിയോടുകൂടി സ്വീകരിച്ചാനയിച്ചു. 35 വര്‍ഷത്തേ സേവനത്തിനു ശേഷമാണ് കെ വി ബാലകൃഷ്ണന്‍ വിരമിച്ചത്. 

സ്വീകരണ പരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍പേഴ്സണും വാര്‍ഡ് മെമ്പറുമായ സിന്ധു ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു. 

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എം.കെ.വിജയന്‍, ഉദുമ ഗ്രാമപഞ്ചായത്ത് അംഗം കസ്തൂരി ബാലന്‍, റിട്ട.ആര്‍മി എജുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ എ.അശോകന്‍ നായര്‍, റിട്ട. എസ്ഐ ദാമോദരന്‍ നായര്‍, രാഷ്ട്രീയ നേതാക്കളായ ബി.നാരായണന്‍, പി.ഭാസ്‌കരന്‍ നായര്‍, വൈ.കൃഷ്ണദാസ്, അമ്പലത്തിങ്കാല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര പ്രസിഡന്റ് എ.ഗംഗാധരന്‍ നായര്‍, വൈഷ്ണവി ഭഗവതി ക്ഷേത്രം പ്രസിഡന്റ് ഗോപാലന്‍ നായര്‍, എഡിഎസ് സെക്രട്ടറി പ്രിയ വിജയദാസ്, ബി ടി ജയറാം, അഡ്വ.പി.സതീശന്‍, പ്രതിഭാക്ലബ്ബ് രക്ഷാധികാരി കെ.ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

ആര്‍മിയില്‍ ചേര്‍ന്നാല്‍ മരിച്ചു എന്നാണ് പലരുടെയും ധാരണയെന്നും മരിച്ചു കഴിഞ്ഞാലും മരിക്കാത്തവരാണ് പട്ടാളക്കാരെന്ന് മറുപടി പ്രശംഗത്തില്‍ കെ വി ബാലകൃഷ്ണന്‍ പറഞ്ഞു. സംഘാടക സമിതി കണ്‍വീനര്‍ കെ മോഹനന്‍ സ്വാഗതവും ക്ലബ്ബ് മുന്‍ സെക്രട്ടറി പി കുഞ്ഞികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments