ജില്ലയിൽ ദേവസ്ഥാനങ്ങൾ അടക്കം 525 തറവാടുകൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വയനാട്ടുകുലവനാണ് പ്രധാന പ്രതിഷ്ഠ. കുലവന്റെ കൂടെ മഹാവിഷ്ണു, പടിഞ്ഞാറ്റ ചാമുണ്ഡി, കുറത്തിയമ്മ, ഗുളികൻ, പൊട്ടൻ തുടങ്ങിയ പരിവാര ദൈവങ്ങളെയും ആരാധിക്കുന്നു.
കുടുംബാംഗങ്ങളുടെ കൂട്ടായ്മയുടെ സംഗമ സ്ഥാനമാണ് ഓരോ തറവാടും.
അവരുടെ കുലദൈവമായ വയനാട്ടുകുലവനുള്ള ആരാധനസ്ഥാനമാണിവ. തൊണ്ടച്ചന് പുത്തരി വിളമ്പാൻ തറവാട്ടിലെത്തുന്ന വിവാഹിതരായ സ്ത്രീകൾ 5 ഇടങ്ങഴി അരിയും ദീപത്തിന് എണ്ണയും കൊണ്ടുവരണമെന്നാണ് വെപ്പ്. പകരം അതാതു കമ്മിറ്റി നിശ്ചയിക്കുന്ന തുക തറവാട്ട് അംഗങ്ങളായ എല്ലാവരും അന്നേ ദിവസം നൽകി രസീത് കൈപ്പറ്റുന്നതാണ് നിലവിലെ രീതി. പുതിയൊടുക്കലിന്റെ നടത്തിപ്പ് ചെലവിനാണിത്.

അച്ഛന്റെ തറവാട്ടിൽ മക്കളെ 'സന്താനങ്ങൾ' എന്നാണ് അറിയപ്പെടുന്നത്. ഇവരെയും പുതിയൊടുക്കലിന് ക്ഷണിക്കും. ദീപത്തിന് 'എണ്ണപൈസ'യായി അവർക്കിഷ്ടമായ തുക നൽകും.
പുതിയൊടുക്കൽ ചടങ്ങുകൾ സന്ധ്യക്ക് ശേഷം തുടങ്ങി ഏതാനും മണിക്കൂറുകൾക്കകം പൂർത്തിയാകുമെങ്കിലും മുന്നൊരുക്കങ്ങൾക്ക് ദിവസങ്ങളുടെ തയ്യാറെടുപ്പുകൾ വേണ്ടിവരും. ഒരാഴ്ച മുൻപേ കുലകൊത്തും. പുതിയൊടുക്കൽ ദിവസം സന്ധ്യാദീപ ത്തിന് ശേഷം ചടങ്ങുകൾ ആരംഭിക്കും. അവകാശികളായ വണ്ണാൻ സമുദായത്തിൽപെട്ടവർ 'വടക്കേംവാതിലി' നുള്ള 'തട്ട് 'ഒരുക്കും. ദൈവത്തെ വരവേൽക്കാനെന്ന സങ്കല്പത്തിൽ തോറ്റം ചൊല്ലുന്നതും ഇവരാണ്. തുടർന്നാണ് തിരുവായുധങ്ങളുമായി വെളിച്ചപ്പാടന്മാരുടെ പുറപ്പാട്.
ചടങ്ങുകൾക്ക് ശേഷം, തറവാട്ടിലെത്തുന്നവർക്ക് 'അംശ'വും (അട) ഭക്ഷണവും നൽകുന്നതാണ് പുത്തരി കൊടുക്കലിന്റെ മുഖ്യമായ അനുഷ്ഠാനമായി കരുതുന്നത്. പ്രത്യേക രുചികൂട്ടിൽ അരിപ്പൊടി, ശർക്കര, ചിരവിയെടുത്ത തേങ്ങ എന്നിവ ചേർത്ത് വാഴയിലയിൽ ചുട്ടെടുക്കുന്ന അട തറവാട്ടിലെത്തിയവർക്കെല്ലാം ഭാഗിച്ചു നൽകും.'അരിപൈസ' നൽകിയ അംഗങ്ങൾക്ക് തിരിച്ചു പോകുമ്പോൾ അടയും പഴവും മലരും പൊതിയാക്കി നൽകും. വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പുന്നതോടെ പുത്തരികൊടുക്കൽ സമാപിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ 'കൈതും' (കൈവീത് ) കുറത്തിയമ്മക്ക് ചോറും കറിയും നേർച്ചയായി സമർപ്പിക്കാം.
പത്താമുദയത്തിന് ശേഷം തുടങ്ങുന്ന പുത്തരികൊടുക്കൽ വിഷുവിന് മുൻപ് തീർന്നിരിക്കണം.
പാലക്കുന്ന് കഴകത്തിൽ പുതിയൊടുക്കലിന് തീയതി നിശ്ചയിച്ച തറവാടുകൾ
പാക്കം പള്ളിപ്പുഴ പുലിക്കോടൻ താനത്തിങ്കാൽ -നവം.3,
പാലക്കുന്ന് കഴകത്തിൽ പുതിയൊടുക്കലിന് തീയതി നിശ്ചയിച്ച തറവാടുകൾ
പാക്കം പള്ളിപ്പുഴ പുലിക്കോടൻ താനത്തിങ്കാൽ -നവം.3,
പാക്കം എഡൂർ കൂക്കൾ ദേവസ്ഥാനം-
നവം.6, കരിപ്പോടി പെരുമുടിത്തറയിൽ വീട് -നവം.8,
നവം.6, കരിപ്പോടി പെരുമുടിത്തറയിൽ വീട് -നവം.8,
പാക്കം കണ്ണംവയൽ പൂക്കോട്ട് ദേവസ്ഥാനം -നവം.30,
പട്ടത്താനം കുതിർമൽ-ഡിസം 4,
ഉദുമ വലിയവീട് -ഡിസം.4,
തൃക്കണ്ണാട് കൊളത്തുങ്കാൽ -ഡിസം 5,
തെക്കേക്കര പുതിയപുര തറവാട് -ഡിസം.9,
ഉദയമംഗലം പടിഞ്ഞാർ വീട്, പട്ടത്താനം വലിയവീട് -ഡിസം.10, കോതാറമ്പത്ത് പുതിയ പുര, കോട്ടിക്കുളം ചേടിക്കുന്ന് മുണ്ടാച്ചി വളപ്പ് തായത്ത് -ഡിസം 11,
ഉദയമംഗലം കട്ടയിൽ -ഡിസം 12,
ആറാട്ടുകടവ് എരോൽ തായത്ത് വളപ്പ് -ഡിസം 14,
പള്ളം തെക്കേക്കര എരുത് വഴിക്കൽ-15,
ചിറമ്മൽ വലിയവീട്-ഡിസം 24,
ചിറമ്മൽ പള്ളത്തിൽ വീട് -ഡിസം 25,
എരോൽ പതിക്കാൽ- ഡിസം.25. തെയ്യം 26ന്.
മലാംകുന്ന് തല്ലാണി -ഡിസം 28,
എരോൽ ചേരിക്കൽ, ഡിസം 28, തെയ്യം 29ന് .
എരോൽ ചേരിക്കൽ, ഡിസം 28, തെയ്യം 29ന് .
തെക്കേക്കര കുണ്ടിൽ -ഡിസം.30,
പള്ളിപ്പുറം പൊള്ളക്കട-ഡിസം.31.
0 Comments