NEWS UPDATE

6/recent/ticker-posts

'നെഞ്ചും കൊണ്ടെ'; തരംഗമായി ഖത്തര്‍ മലയാളികളുടെ ഫിഫ ലോകകപ്പ് ട്രിബൂട്ട് സോംഗ്

തിരുവനന്തപുരം: ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിന് ഖത്തര്‍ മലയാളികളുടെ സംഗീത സമ്മാനം. ''നെഞ്ചും കൊണ്ടെ'' എന്ന പേരിലാണ് ആല്‍ബം.[www.malabarflash.com]

റമീസ് അസീസ് സംവിധാനം ചെയ്തിരിക്കുന്ന ആല്‍ബത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത് മലയാളികളുടെ സ്വന്തം ജാസി ഗിഫ്റ്റ് ആണ്. ഒക്ടോബര്‍ 27ന് ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ''സൊറ പറച്ചില്‍'' എന്ന യൂട്യൂബ് ചാനലിലൂടെയാണ് ആല്‍ബം പുറത്തിറക്കിയത്.

ആല്‍ബം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ട്ടിച്ചിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ വിവിധ മേഖലകളില്‍ ശ്രദ്ധേയരായ അജ്മല്‍ ഖാന്‍, കരീം ടൈം, ജോമി ജോണ്‍, എയ്ഞ്ചല്‍ റോഷന്‍, സന ഷാകിര്‍, വിഷ്ണു വസുന്ദര്‍, നാജിര്‍ മുഹമ്മദ്, ഹഫീസ് അഷ്റഫ്, ആര്‍. ജെ തുഷാര, നിഷീദ മുഹമ്മദ്, മുഹമ്മദ് അബ്ദുള്‍ ജലീല്‍, ഫൈസല്‍ അരിക്കട്ടയില്‍ എന്നിവരാണ് ആല്‍ബത്തിലെ അഭിനേതാക്കള്‍. 
പാട്ട് കാണാം...

ഹാദിയ എം കെ (പ്രൊഡ്യൂസര്‍), ജുനൈദ് മുഹമ്മദ് (മ്യൂസിക് ഡയറക്ടര്‍), വൈശാഖ് (ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി), ജയശങ്കര്‍ & ജിന്‍ഷാദ് ഗുരുവായൂര്‍ (ചീഫ് അസോസിയേറ്റ് ഡയറക്‌റ്റേഴ്സ്),ആരിഫ് ബക്കര്‍ (ക്രീയേറ്റീവ് ഡയറക്ടര്‍), നിയാസ് യൂസഫ് ( പ്രോജക്റ്റ് ഡിസൈനര്‍ ), ഹാരി പ്രസാദ് (ഗാനരചയിതാവ്), ജയശങ്കര്‍ (എഡിറ്റര്‍), ആരിഫ് ബക്കര്‍ (അനിമേഷന്‍ & വിഎഫ്എക്‌സ്), ഷഫീഖ് & വിഷ്ണു സുധാകരന്‍ (കൊറിയോഗ്രഫി), എബിന്‍ ഫിലിപ്പ് (കളറിസ്റ്റ്), റെസ്നി അസീസ്, മൈമുന മൊയ്ദു & അസ്ര ഷുക്കൂര്‍ (വസ്ത്രം), നൂറ മുഹമ്മദ് റാഫി (മേക്കപ്പ്), സുനില്‍ ഹസ്സന്‍ (ക്രീയേറ്റീവ് സപ്പോര്‍ട്ട് ), അര്‍ജുന്‍ അച്യുത് (അസോസിയേറ്റ് ഡയറക്ടര്‍), ജിജേഷ് കൊടക്കല്‍ & രതീഷ് ഫ്രെയിം ഹണ്ടര്‍ (അസോസിയേറ്റ് ക്യാമറാമാന്‍), ഷംനാസ് സുലൈമാന്‍ (അസിസ്റ്റന്റ് ക്യാമറാമാന്‍), റെജി ജോണ്‍ (ഗഫര്‍), ഫൈസല്‍ അരിക്കട്ടയില്‍ (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), ലബീബ് തണലൂര്‍ (പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍), ഫഹീം അബ്ദുള്‍ സലാം (പ്രൊഡക്ഷന്‍ അസോസിയേറ്റ്), ദീപേഷ് & ബിജു കോഴിക്കോട് ( ആര്‍ട്ട് ), അഗസ്റ്റിന്‍ ചാക്കോ (ബിഹൈന്‍ഡ് ദി സീന്‍), റൈറ്റ് ബ്രെയിന്‍ സിന്‍ഡ്രോം (ലൈന്‍ പ്രൊഡ്യൂസര്‍), അഖില്‍ & രാഖി രാകേഷ് (സ്റ്റില്‍സ്) തുടങ്ങിയവരാണ് ആല്‍ബത്തിന്റെ അണിയറപ്രവര്‍ത്തകര്‍

Post a Comment

0 Comments