NEWS UPDATE

6/recent/ticker-posts

ലോകത്തിന് രസ്‌നയുടെ രുചി സമ്മാനിച്ച അരീസ്‌ പിറോജ്ഷാ ഖംബട്ട അന്തരിച്ചു

ഹൈദരബാദ്: ജനപ്രിയ ബ്രാന്‍ഡ്‌ രസ്‌നയുടെ സ്ഥാപകചെയർമാൻ അരീസ്‌ പിറോജ്ഷാ ഖംബട്ട (85) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് നവംബർ 19 നായിരുന്നു അന്ത്യമെന്ന് രസ്ന ​ഗ്രൂപ്പ് തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ഹൈദരാബാദിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു.[www.malabarflash.com]


അരീസ്‌ പിറോജ്ഷാ ഖംബട്ടയുടെ പിതാവ് ഫിറോജ ഖംബട്ട ആരംഭിച്ച ചെറുകിട വ്യാപാരം അരീസ്‌ ഖംബട്ട പിന്നീട് അറുപതോളം രാജ്യങ്ങളിലേക്ക് വ്യാപിച്ചു. രാഷ്ട്രപതിയുടെ ഹേംഗാര്‍ഡ് പുരസ്‌കാരം, സിവില്‍ ഡിഫന്‍സ് മെഡല്‍, പശ്ചിമി സ്റ്റാര്‍, സമര്‍സേവ സ്റ്റാര്‍, സംഗ്രാം സ്റ്റാര്‍ എന്നീ മെഡലുകള്‍ ഇദ്ദേഹത്തിന് ലഭിച്ചു. കൂടാതെ വാണിജ്യരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ച് നാഷണല്‍ സിറ്റസണ്‍സ് അവാര്‍ഡും ഇദ്ദേഹത്തിന് നല്‍കി രാജ്യം ആദരിച്ചു.

ഇന്ത്യയുടെ വ്യവസായരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് അരീസ് ഖംബട്ട. സാമൂഹികസേവന രംഗത്തും അദ്ദേഹം സജീവമായിരുന്നു. രസ്‌നയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മകന്‍ പിരൂസിന് കൈമാറി വിശ്രമത്തിലായിരുന്നു അദ്ദേഹം. പെര്‍സിസ് ആണ് ഭാര്യ. പിരൂസ്, ഡെല്‍ന, രൂസാന്‍ എന്നിവരാണ് മക്കള്‍.

ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ് ഡ്രിങ്ക് കമ്പനിയായ രസ്നയ്ക്ക് രാജ്യത്ത് ഒമ്പതോളം നിര്‍മാണപ്ലാന്റുകളുണ്ട്. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളുൾപ്പെടെ കരസ്ഥമാക്കിയ രസ്ന പലരുടെയും ഗൃഹാതുരത്വഓർമകളുടെ ഭാഗമാണ്. 80-ളിലേയും 90-കളിലേയും ' ഐ ലവ് യൂ രസ്‌ന ക്യാമ്പയിൻ ഇപ്പോഴും ജനങ്ങളുടെ മനസ്സില്‍ നിലനില്‍ക്കുന്നുണ്ട്.

Post a Comment

0 Comments