NEWS UPDATE

6/recent/ticker-posts

സഅദിയ്യ ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെന്ററി സ്‌കൂള്‍ ലേഡീസ് പ്രയര്‍ ഹാള്‍ ശിലാസ്ഥാപനം നടത്തി

ദേളി: മൂവായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് വിശാലമായ സൗകര്യത്തോടെ നിര്‍മ്മിക്കുന്ന പ്രെയര്‍ ഹാള്‍ കം ഓഡിറ്റോറിയത്തിന് പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ശിലാസ്ഥാപനം നടത്തി.[www.malabarflash.com]

സ്‌കൂള്‍ കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ അഹ്ദല്‍ മുത്തന്നുര്‍ പ്രാര്‍ത്ഥന നടത്തി. പ്രിന്‍സിപ്പല്‍ ഹനീഫ് അനീസ് കീനോട്ട് അവതരിപ്പിച്ചു. 

സയ്യിദ് ആറ്റക്കോയ തങ്ങള്‍ ദേളി, സയ്യിദ് ജാഫര്‍ സ്വാദിഖ് സഅദി മാണിക്കോത്ത്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, പി ടി എ ആക്റ്റിംഗ് പ്രസിഡന്റ് അഹ്‌മദലി ബെണ്ടിച്ചാല്‍, ഷാഫി ഹാജി കീഴൂര്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്ല നാഷണല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ സ്വാഗതവും കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി നന്ദിയും പറഞ്ഞു.

Post a Comment

0 Comments