NEWS UPDATE

6/recent/ticker-posts

ശബരിമലയെ പ്ലാസ്റ്റിക്‌രഹിതമാക്കണം: നിയുക്ത മേൽശാന്തി

പാലക്കുന്ന്: ദർശനത്തിനെത്തുന്നവർ ശബരിമലയിൽ പ്ലാസ്റ്റിക് ഉപേക്ഷിക്കരുതെന്ന് നിയുക്ത ശബരിമല മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി. നെയ്‌തേങ്ങയും നിവേദിക്കേണ്ട വസ്തുക്കളും മാത്രമേ ഇരുമുടിക്കെട്ടിൽ കരുതാവൂ എന്നും മേൽശാന്തി അഭ്യർഥിച്ചു.[www.malabarflash.com]

അഖിലഭാരത അയ്യപ്പസേവാസംഘം ജില്ലാ യൂണിറ്റ് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജില്ലാ യൂണിയൻ പ്രസിഡന്റ് ഗംഗാധരൻ പള്ളം അധ്യക്ഷനായി. ക്ഷേത്ര മേൽശാന്തി നവീൻചന്ദ്ര കായർത്തായ, എക്സിക്യുട്ടീവ് ഓഫീസർ കെ. ബാബുരാജ്, ട്രസ്റ്റിബോർഡ് ചെയർമാൻ കെ. ബാലകൃഷ്ണൻ നായർ, സുനീഷ് പൂജാരി, കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, സുധാകരൻ കുതിർ, അജിത് സി. കളനാട്, കൊപ്പൽ ചന്ദ്രശേഖരൻ, ഭരതൻ കരപ്പാത്ത് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments